മലയാളത്തിലെ യുവ നടിമാരിൽ മുൻനിരയിലാണ് അഹാന കൃഷ്ണയുടെ സ്ഥാനം. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന ഞാൻ സ്റ്റീവ് ലോപ്പസിലൂടെയാണ് അരങ്ങേറുന്നത്. ആദ്യ ചിത്രത്തിന് ശേഷം ഇടവേളയെടുത്ത അഹാന പിന്നീട് സിനിമയിലേക്ക് തന്നെ തിരികെ വരുകയായിരുന്നു. വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. അതിനുള്ള മറ്റൊരു കാരണം അഹാനയുടെ യൂട്യൂബ് ചാനലാണ്. താരം പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
താര കുടുംബത്തിലെ മറ്റ് അംഗങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അച്ഛൻ കൃഷ്ണകുമാർ നേരത്തെ തന്നെ നടൻ എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതനാണ്. സഹോദരിമാരും സോഷ്യൽ മീഡിയയിലെ താരങ്ങളായി മാറിയിട്ടുണ്ട്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത് ഈയിടക്കാണ്. കല്യാണത്തിന് സഹോദരിമാരെല്ലാം ഗംഭീരമായി അണിഞ്ഞൊരുങ്ങിയിരുന്നു. നവ വധുവിനെ പോലെയുണ്ടായിരുന്നു അഹാനയെന്നാണ് അന്ന് ആരാധകർ പറഞ്ഞത്. ആ വിവാഹത്തിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് അഹാനയുടെ വിവാഹം ഇനി എന്നായിരിക്കും എന്നായിരുന്നു. അടുത്തത് അഹാനയുടെ വിവാഹമായിരിക്കുമോ എന്ന് ചോദിച്ചപ്പോൾ അത് നറുക്കെടുത്തു നോക്കണം എന്നായിരുന്നു അന്ന് അഹാന നൽകിയ മറുപടി. എന്നാൽ കഴിഞ്ഞ ദിവസം അഹാന ഇതേ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്
എപ്പോഴാണ് കല്യാണമെന്ന ചോദിച്ചപ്പോള്‍ ഒന്നുരണ്ട് വര്‍ഷത്തിനുള്ളില്‍ എന്തായാലും കാണും. ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുമോ എന്നറിയില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ എന്തായാലും നടക്കും എന്നായിരുന്നു അഹാന പറഞ്ഞത്. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴാവട്ടെ, പ്രത്യേകിച്ച് മറുപടികളൊന്നുമുണ്ടായിരുന്നില്ല.
അടുത്ത യാത്രകള്‍ എങ്ങോട്ടേക്കാണെന്ന് ചോദിച്ചപ്പോള്‍ മൂന്നാറും കാശ്മീരിലും പോവാനുള്ള പ്ലാനുണ്ടെന്നായിരുന്നു അഹാന പറഞ്ഞത്. യാത്രകളില്‍ പോവുന്ന സ്ഥലത്തെക്കുറിച്ചെല്ലാം നേരത്തെ പ്ലാന്‍ ചെയ്യുന്ന സ്വഭാവമുണ്ട്. എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്ത് പെര്‍ഫെക്ടായി നടപ്പാക്കുന്ന, വീട്ടിലെ പെര്‍ഫെക്ഷനിസ്റ്റാണ് അഹാന എന്ന് എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിരുന്നു. ചെറിയ കാര്യങ്ങള്‍ വരെ പ്ലാന്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. പ്ലാനിന്റെ പുറത്തുള്ള ഒരു കാര്യവും ചെയ്യാത്ത ആളൊന്നുമല്ല. ടക്ക് എന്ന് പറഞ്ഞ് പെട്ടെന്ന് ചെയ്യാനും എനിക്കിഷ്ടമാണ്. നമ്മളൊരു സ്ഥലത്ത് പോവുമ്പോള്‍ ഒരു ബേസിക്ക് പ്ലാനുണ്ടാക്കാന്‍ ഇഷ്ടമാണ്. അയ്യോ, നമ്മളിനി എന്ത് ചെയ്യുമെന്ന് പറഞ്ഞ് അവിടെ സമയം കളയാന്‍ എനിക്കിഷ്ടമില്ല.
ട്രാവല്‍ ഏജന്റിനോട് കാര്യങ്ങളൊക്കെ ചോദിച്ച് ആ സ്ഥലത്തെ പ്രത്യേകതകളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും മനസിലാക്കും. അതിന്റെയെല്ലാം വീഡിയോ യൂട്യൂബില്‍ കാണും. അത് കാണുമ്പോള്‍ നമുക്ക് മനസിലാവും. ഏതൊക്കെയാണ് നമ്മുടെ വൈബില്‍ പെട്ടതെന്ന്. അതില്‍ നിന്നും വേണ്ട സാധനങ്ങള്‍ എടുക്കും. ട്രാവല്‍ ഏജന്റില്ലെങ്കില്‍ ഞാന്‍ നെറ്റില്‍ നോക്കി എല്ലാം പഠിച്ച് പ്ലാന്‍ ചെയ്യും. രണ്ടാഴ്ചയൊക്കെ എടുത്താണ് ഞാന്‍ പ്ലാന്‍ ചെയ്യുന്നത്. യാത്രകളെക്കുറിച്ച് മാത്രമല്ല വീഡിയോയിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടുകയും ചെയ്യാറുണ്ട് അഹാന.
CONTENT HIGHLIGHT: ahaana about her marriage