Celebrities

ഒരുപാട് കാര്യങ്ങൾ തന്നെ പഠിപ്പിച്ചത് രാജീവ് കപൂർ ആയിരുന്നു; സൗഹൃദത്തേക്കുറിച്ച് മനസുതുറന്ന് ഖുശ്ബു സുന്ദർ – khushbu remembers rajiv kapoor

അന്തരിച്ച നടൻ രാജീവ് കപൂറുമായുള്ള സൗഹൃദത്തേക്കുറിച്ച് മനസുതുറന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. രാജ് കപൂർ ഒരുക്കി രാജീവ് കപൂർ നായകനായ രാം തേരി ​ഗം​ഗാ മേലി എന്ന ചിത്രത്തിൽ താൻ നായികയായി അഭിനയിക്കേണ്ടിയിരുന്നുവെന്ന് ഖുശ്ബു. ആ ചിത്രത്തിൽ അഭിനയിക്കാനെത്തുമ്പോൾ തനിക്ക് 14 വയസേ ഉണ്ടായിരുന്നുള്ളൂവെന്നും ആ കഥാപാത്രം പിന്നീട് ചെയ്തത് മന്ദാകിനിയായിരുന്നെന്നും താരം ഓർത്തെടുത്തു. വിക്കി ലല്വാനിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യമാണ് വ്യക്തമാക്കിയത്.

2021-ലാണ് രാജീവ് കപൂർ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ് ഞെട്ടിപ്പോയെന്നും ഖുശ്ബു പറഞ്ഞു. ‘ചിമ്പു എന്നാണ് ഞങ്ങൾ രാജീവിനെ വിളിച്ചിരുന്നത്. അന്ന് വിളിച്ചപ്പോൾ അദ്ദേഹം ക്ഷീണിതനായിരുന്നു. കാൽമുട്ടിന് പ്രശ്നമുണ്ടായിരുന്നതുകൊണ്ട് ഒന്നിലേറെ ശസ്ത്രക്രിയകൾ ചെയ്തിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തെ സുഖപ്പെടുത്തിയില്ല. ചിമ്പുവിന് തീരെ വയ്യാതിരിക്കുകയാണെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. അദ്ദേഹം മരിക്കുമ്പോൾ ഞാൻ മുംബൈയിലുണ്ടായിരുന്നു. ചിമ്പു ഇനി ഇല്ല എന്നാണ് അദ്ദേഹത്തിന്റെ മരണവാർത്തയറിയിച്ചുകൊണ്ട് ബോണി കപൂർ ഫോണിലൂടെ പറഞ്ഞത്.’ താരം ഓർമിച്ചു.

ഒരുപാട് കാര്യങ്ങൾ തന്നെ പഠിപ്പിച്ചത് രാജീവ് കപൂർ ആയിരുന്നെന്ന് ഖുശ്ബു പറഞ്ഞു. വിരലുകളിൽ സ്ഥിരം വെളുത്ത നെയിൽ പോളീഷാണ് താൻ ഉപയോഗിച്ചിരുന്നതെന്നും അത് നല്ല ഭം​ഗിയുണ്ടെന്ന് രാജീവ് കപൂർ പറഞ്ഞതിനാൽ ജീവിതത്തിൽ ഇന്നോളം ആ പതിവ് തുടരുന്നു. കൂടാതെ ശബ്ദമുണ്ടാക്കാതെ എങ്ങനെ നടക്കണമെന്ന് തന്നെ പഠിപ്പിച്ചത് അദ്ദേഹമാണെന്നും ഖുശ്‌ബു പറഞ്ഞു.

STORY HIGHLIGHT: khushbu remembers rajiv kapoor