തൃശൂര്‍:തൃശ്ശൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. കർണാടക സ്വദേശിയായ ആദർശ് ( 27) ആണ് മരിച്ചത്. തൃശൂർ അന്തിക്കാട് പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ആണ് മുങ്ങി മരിച്ചത്. സുഹൃത്തിന്‍റെ വീട്ടിൽ പള്ളി തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു.അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സുഹൃത്തിന്‍റെ വീടിന് സമീപമുള്ള പഞ്ചായത്ത് കുളത്തിൽ മറ്റുള്ളവര്‍ക്കൊക്കം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിപോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
content highlight : man-drowned-in-pool-in-thrissur