ഇന്ന് തിയേറ്ററുകളിലെത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ 10 വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി അർച്ചന കവി. ചിത്രത്തിൽ ടൊവിനോ തോമസിന്റെ സഹോദരിയായാണ് അർച്ചന എത്തുന്നത്. ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ, ഇത്രകാലം സിനിമയിൽ നിന്നും വിട്ടുനിന്നത് എന്തെന്ന ചോദ്യത്തിനു അർച്ചന പറഞ്ഞ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘എന്നെ ആരും വിളിച്ചില്ല. ഈ ചോദ്യം ആര്‍ട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ്. ഞാനൊരു വിവാഹം കഴിച്ചു. പിന്നെ ഡിവോഴ്‌സ് നടന്നു. പിന്നെ ഡിപ്രഷന്‍ വന്നു. പിന്നെ അതില്‍ നിന്നും റിക്കവറായി. ഇപ്പോള്‍ ഈ സിനിമ ചെയ്തു. ഇതിനൊക്കെ പത്ത് വര്‍ഷം വേണ്ടിവരില്ലേ?’ എന്നായിരുന്നു താരത്തിന്റെ മറുപടി. ഐഡന്റിറ്റിയിൽ ഡോ. ദേവിക ശങ്കർ എന്ന കഥാപാത്രമായി മുഴുനീളം നിറഞ്ഞുനിൽക്കുകയാണ് അർച്ചന.
പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ ചെയ്യുന്ന സിനിമയാണിത്. ഐഡന്റിറ്റിയാണ് എന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അനസ് ഖാനേയും അഖില്‍ പോളിനേയും അറിയുന്നവര്‍ക്ക് അവര്‍ എത്രമാത്രം നേര്‍ഡ്‌സ് ആണെന്ന് അറിയാം. അവര്‍ നടത്തുന്ന പഠനവും ഗവേഷണവും നടത്തുന്നത് സാധാരണ മനുഷ്യര്‍ കടന്നു ചെല്ലാത്ത വിഷയങ്ങളിലേക്കായിരിക്കും. അവരുടെ കഠിനാധ്വാനം ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ സിനിമയുടെ ഭാഗമാക്കിയതില്‍ അവർക്ക് നന്ദി പറയുന്നു.’ ഐഡന്റിറ്റിയിലൂടെ തിരിച്ചുവരാനായതിലുള്ള സന്തോഷവും അർച്ചന പങ്കിട്ടു.
View this post on Instagram
ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിലൂടെയാണ് അർച്ചന സിനിമയിലെത്തിയത്. 2015 ൽ സ്റ്റാൻഡ് ആപ്പ് കൊമേഡിയനായ അഭീഷിനെ വിവാഹം ചെയ്ത് മുംബൈയിലേക്ക് താമസം മാറിയ അർച്ചന പിന്നീട് യൂട്യൂബ് ചാനലുമായി ക്രിയേറ്റീവ് രംഗത്ത് സജീവമായി. 2021ൽ അഭീഷും അർച്ചനയും വിവാഹബന്ധം വേർപ്പെടുത്തി. മുൻപ് ധന്യ വർമയുടെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലും വിവാഹത്തെയും ഡിവോഴ്സിനെയും കുറിച്ച് അർച്ചന മനസ്സു തുറന്നിരുന്നു.
STORY HIGHLIGHT: archana kavi opens up about her divorce