മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് അനശ്വര രാജൻ. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തി ഹിറ്റുകൾക്ക് പുറകെ ഹിറ്റുകൾ സമ്മാനിച്ച താരം. കഴിഞ്ഞ ഇടയ്ക്ക് പുറത്തിറങ്ങിയ എല്ലാ ഹിറ്റ് സിനിമകളിലും അനശ്വര എന്ന മുഖത്തെ കാണാൻ സാധിക്കും. തണ്ണീർമുത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രണയവിലാസം, നേര്, ഗുരുവായൂരമ്പലനടയിൽ തുടങ്ങി ഹിറ്റുകളിലെ നായികയാണ് അനശ്വര.
എല്ലാ താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിലൂടെ വലിയ സൈബർ ആക്രമണങ്ങളും താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. ബോൾഡ് ഫോട്ടോഷൂട്ടിന്റെയും ഇന്റർവ്യൂവിന്റെയും പേരിൽ വിമർശനങ്ങൾ താരം നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഓൺലൈൻ പാപ്പരാസികളുടെ പെരുമാറ്റം തന്നെ എത്രത്തോളം ബുദ്ധിമുട്ടിക്കാറുണ്ട് എന്ന് തുറന്നു പറഞ്ഞ രംഗത്തെത്തിരിക്കുകയാണ് താരം.
എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വരയുടെ പ്രതികരം. പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാറുണ്ടെന്നും മീഡിയകള്‍ വീഡിയോ എടുക്കുന്ന രീതി ശരിയല്ലെന്നും അനശ്വര പറയുന്നു. അത് മിക്കപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. അനശ്വരയുടെ വാക്കുകള്‍ ഇങ്ങനെയാണ്…
‘നമ്മളിപ്പോള്‍ ഒരു കാറില്‍ നിന്നിറങ്ങുമ്പോഴൊക്കെ പ്രത്യേക ആംഗിളില്‍ നിന്നാണ് അവരെടുക്കുക. അതിപ്പോള്‍ ആരാണെങ്കിലും വെല്‍ ഡ്രെസ്ഡ് ആയിട്ടുള്ള ആളാണെങ്കിലും ഏതൊരു പെണ്‍കുട്ടിയും കാറില്‍ നിന്നിറങ്ങുമ്പോള്‍ ഇങ്ങനെയൊരു ആംഗിളില്‍ നിന്ന് വീഡിയോ എടുത്താല്‍ നമ്മള്‍ എല്ലാവരും അങ്ങനെ ഉണ്ടാകുകയുള്ളൂ. അതിനെ ആള്‍ക്കാര്‍ പലരീതിയില്‍ എടുക്കുന്നത് ബുദ്ധിമുട്ടാണ്.
അത് എന്നെ മാത്രമല്ല, സെലിബ്രിറ്റിയായ മറ്റ് പെണ്‍കുട്ടികളെ കുറിച്ച് ആളുകള്‍ കമന്റ് ചെയ്യുമ്പോഴും എനിക്ക് അത് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. നോര്‍മലി വീഡിയോ എടുക്കുകയാണെങ്കില്‍ കുഴപ്പമില്ല. പക്ഷെ അവര്‍ പ്രത്യേകമായി ഒരു ആംഗിളില്‍ നിന്ന് തന്നെയാണ് എടുക്കുന്നത്. ഒരു സമയത്ത് ഞാന്‍ റിയാക്ട് ചെയ്തിട്ടുമുണ്ട്. നിങ്ങള്‍ക്ക് ഇത് ആകാശത്ത് നിന്നെടുക്കാതെ താഴെ നിന്ന് എടുത്ത് കൂടെ എന്ന്.
ഒരു ആണ്‍ ഷര്‍ട്ടിട്ട് വരുമ്പോള്‍ മോളില്‍ നിന്നെടുത്താലും ഇങ്ങനെയെ കാണൂ. ആകാശത്ത് നിന്നെടുക്കുന്നത് ഭൂമിയില്‍ നിന്നെടുത്ത് കൂടെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും. ഈ ഒരു കാരണം കൊണ്ട് തന്നെ വസ്ത്രധാരണത്തിലൊക്കെ ശ്രദ്ധിക്കേണ്ടി വന്നിട്ടുണ്ട്. കാമറ ഉളളതുകൊണ്ട് പരമാവധി ശ്രദ്ധിച്ചാണ് പെരുമാറുന്നത്. ചില സമയങ്ങളില്‍ അത് ഒരു പ്രശ്‌നമാകാറുണ്ട്.
എനിക്ക് കംഫര്‍ട്ട് പ്രധാനമാണ്. വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത്ത് അവര്‍ മാറ്റുന്നില്ലെങ്കില്‍ ഞാന്‍ അണ്‍കംഫര്‍ട്ടബിള്‍ ആകും. അങ്ങനെ വരുമ്പോള്‍ എനിക്ക് മറ്റുള്ളതൊന്നും ശ്രദ്ധിക്കാന്‍ പറ്റില്ല. ആ സാഹചര്യം ഒഴിവാക്കാന്‍ കവര്‍ ചെയ്താകും പോവുക. ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്.” അനശ്വര പറയുന്നു.
CONTENT HIGHLIGHT: anaswara rajan about camera angle