മണപ്പുറം ഫിനാൻസിനു കീഴിലുള്ള മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിന് സിബിഎസ്ഇ അഫിലിയേഷൻ ലഭിച്ചു. പാഠ്യ- പാഠ്യേതര മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിന് അഫിലിയേഷൻ കരസ്ഥമാക്കാൻ കഴിഞ്ഞതെന്ന് പ്രിൻസിപ്പാൾ മിന്റു പി മാത്യു പറഞ്ഞു. പഠനത്തോടൊപ്പം കുട്ടികളിലെ സർഗ്ഗ വാസനകളും കായികക്ഷമതയും വികസിപ്പിക്കുന്ന രീതിയിലാണ് സ്കൂളിൽ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. മേഖലയിലെ നിരവധി കുട്ടികളാണ് മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിൽ പഠിക്കുന്നത്. സ്കൂളിന്റെ സമഗ്ര വികസനത്തിനായി ഉപദേശക സമിതി രൂപീകരിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ, മോഹിനിയാട്ട നർത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം ഹൈമാവതി ടീച്ചർ, സിനിമാ താരം ജയരാജ് വാര്യർ, സംഗീത സംവിധായകനും ഗായകനുമായ അറക്കൽ നന്ദകുമാർ, മോട്ടിവേഷണൽ സ്പീക്കർ ജയപ്രകാശ് ബാലൻ എന്നിവരാണ് ഉപദേശക സമിതിയിലുള്ളത്. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയും മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി പി നന്ദകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികൾക്ക് പുറമെ ‘തളിർ’ ബാൻഡിന്റെ സംഗീതനിശയും അരങ്ങേറി. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, റിതി ജ്വല്ലേഴ്സ് എംഡി സുഷമ നന്ദകുമാർ, പിടിഎ പ്രസിഡന്റ് അജിൽ പി ആർ, അധ്യാപിക മിന്റു പി മാത്യു എന്നിവർ പങ്കെടുത്തു.