Pravasi

ആളുകളുടെ ഒഴുക്ക് തടയാൻ കഴിയാതെ റിയാദ് സീസൺ

റിയാദ് : സൗദിയുടെ തലസ്ഥാനം നഗരമായ റിയാദ് സീസണിൽ സന്ദർശകർ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1.3 കോടി സന്ദർശകരാണ് റിയാദ് സീസണിലേക്ക് എത്തിയിരിക്കുന്നത് സീസൺ പരിപാടികൾ ആരംഭിച്ച രണ്ടു മാസം പിന്നിടുമ്പോഴും ആളുകളുടെ സന്ദർശനത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. നേരത്തെ തന്നെ 10 ദിവസം കൊണ്ട് 10 ലക്ഷം സന്ദർശകരെ ആകർഷിക്കുവാനാണ് സീസൺ സാധിച്ചിരുന്നത്. ഒക്ടോബറിൽ ആയിരുന്നു ഈ സീസൺ ആരംഭിക്കുന്നത് ഒക്ടോബർ മുതൽ ലോകമെമ്പാടുമുള്ള സന്ദർശകരുടെ വലിയൊരു പ്രവാഹം തന്നെ ഇവിടേക്ക് എത്തിയിരുന്നു.

 

നിരവധി കലാപരിപാടികളും ഈ ഒരു റിയാദ് സീസണിൽ അരങ്ങേറുന്നുണ്ട് സംഗീത കച്ചേരികൾ കലാപർദശനങ്ങൾ നാടക അവതരണങ്ങൾ തുടങ്ങിയവയൊക്കെ ഇതിന്റെ പ്രത്യേകതകളാണ് ആയിരക്കണക്കിന് വൈവിധ്യമാർന്ന പരിപാടികൾ നടക്കുന്നതുകൊണ്ടുതന്നെ ഒരുപാട് ആളുകളാണ് ഇവിടെയൊക്കെ എത്തുന്നത്. ഇവിടെനിന്ന് ഓരോ സന്ദർശകർക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് ലഭിക്കുന്നത് സന്ദർശകരെ ഉൾക്കൊള്ളുവാനായി 30 ശതമാനത്തോളം വികസിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട് ലോകമെമ്പാടുമുള്ള ഒന്നിലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന പ്രദേശങ്ങൾ ചേർക്കുവാൻ ആണ് തീരുമാനമായിരിക്കുന്നത്. റിയാദ് സീസണിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് സൗദിയിലേക്ക് ഉള്ള ടൂറിസത്തെയും കൂടുതൽ മികച്ചതാക്കുന്നുണ്ട്

Latest News