നഖം വളർത്തുന്നത് പലർക്കും ഇഷ്ടമാണ്. എന്നാൽ അത് പൊട്ടിപോകുന്നതാണ് പലരുടെയും പരാതി. ശരിയായി സംരക്ഷിക്കാത്തതാണ് അതിന് കാരണം. നഖങ്ങൾ എപ്പോഴും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നഖത്തെ ബലമുള്ളതാക്കാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നഖങ്ങളെ ബലമുള്ളതാക്കുന്നു.
നഖങ്ങളിൽ ചിലപ്പോൾ കണ്ടുവരുന്ന വെള്ളപ്പാടുകൾ പ്രോട്ടീനിന്റെ അഭാവത്താലുണ്ടാകുന്നതാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ഇത് ഒവിവാക്കാം. സൺപ്രൊട്ടക്ഷൻ ക്രീം കൈവിരലുകളിലും പുരട്ടുന്നത് നല്ലതാണ്. മാനിക്യൂർ ചെയ്യന്നത് കൈകൾ വൃത്തിയായും സുന്ദരമായും സംരക്ഷിക്കപ്പെടുന്നതിന് വളരെ നല്ലതാണ്. സ്വാഭാവിക പരിചരണം നൽകാൻ നഖത്തിൽ പെട്രോളിയം ജെല്ലി പുരട്ടിയ ശേഷം കോട്ടൺ തുണികൊണ്ട് തുടയ്ക്കുക.
ജലാംശം കുറയുന്നത് കാരണവും നഖങ്ങൾ പെട്ടെന്ന് പൊട്ടിപോകാൻ കാരണമാകുന്നു. അതിനാൽ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. നഖ സംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള ഘടകമാണ് ബി വിറ്റാമിനായ ബയോട്ടിൻ. പയറുവർഗങ്ങൾ, മത്സ്യങ്ങൾ, മുട്ട എന്നിവയിൽ ധാരാളമായി ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.
വീര്യം കൂടിയ രാസവസ്തുക്കൾ അടങ്ങിയ നെയിൽ പോളിഷും റിമൂവറും കാലക്രമേണ നഖങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ഇവ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൈകളിലും നഖങ്ങളിലും മോയ്സ്ചറൈസിംഗ് ലോഷൻ ഉപയോഗിക്കുന്നത് നഖങ്ങളുടെ ജലാംശം നിലനിറുത്താൻ സഹായിക്കും.
നഖങ്ങളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ.
- ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യമുള്ള നഖങ്ങളുടെയും മുടിയുടെയും വളർച്ചയെ സഹായിക്കുന്നു. ഫ്ലാക്സ് സീഡിൽ മഗ്നീഷ്യം കൂടുതലാണ്. ഇത് നഖത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു.
- വിറ്റാമിൻ എയും സിയും കൂടാതെ നാരുകളും അടങ്ങിയ മുന്തിരി നഖങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
മുന്തിരിയിൽ ശക്തമായ ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് നഖത്തിൽ ഉണ്ടാകുന്ന ഫംഗസിനെ തടയുന്നതിന് സഹായിക്കുന്നു. - ശക്തവും തിളക്കമുള്ളതുമായ നഖങ്ങൾക്ക് മുട്ട പ്രധാന ഭക്ഷണമാണ്. കൂടാതെ, മുട്ടയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിൻ്റെ കനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
- സാൽമൺ മത്സ്യത്തിൽ വിറ്റാമിൻ ഡി, പ്രോട്ടീൻ, ബയോട്ടിൻ, സിങ്ക്, കോപ്പർ, സെലിനിയം, വൈറ്റമിൻ ബി 6, ബി 1, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നഖങ്ങൾ പൊട്ടുന്നത് തടയുന്നു.
- നഖങ്ങൾ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനുള്ള മികച്ച ഭക്ഷണമാണ് പയർ. പയറിലും ബീൻസിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. നഖങ്ങൾ പൊട്ടുന്നത് തടയുക ചെയ്യുന്നു.
- സിട്രസ് പഴങ്ങൾ, സ്ട്രോബെറി, കുരുമുളക്, ബ്രൊക്കോളി എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങൾക്ക് ശക്തിയും ഘടനയും നൽകുന്ന പ്രോട്ടീനായ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
- പ്രോട്ടീൻ, കാൽസ്യം, സിങ്ക്, വിറ്റാമിൻ ബി 12 എന്നിവ പാലുൽപന്നങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങളുടെ കരുത്ത് നിലനിർത്താൻ സഹായിക്കും.
content highlight: tips-for-naturally-beautiful-nail