മലയാളികൾക്കും സുപരിചിതനായ താരമാണ് വടിവേലു. തമിഴിലാണ് കൂടുതലും ചിത്രങ്ങൾ ചെയ്തിട്ടുള്ളത് എങ്കിലും മലയാളികൾക്ക് ഇദ്ദേഹം പ്രിയപ്പെട്ടവൻ ആവാൻ കാരണം ഇദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ തന്നെയാണ്. നിരവധി സൂപ്പർസ്റ്റാറുകളോടൊപ്പം സഹനടനായി അഭിനയിച്ച വടിവേലു ചെയ്ത കഥാപാത്രങ്ങളെല്ലാം കുട്ടികൾക്കുപോലും ഓർത്തു വെക്കാൻ കഴിയുന്നതാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ മുമ്പ് തമിഴ് രാഷ്ട്രീയത്തിൽ ഇടപെട്ട് സംസാരിച്ചതോടെ വടിവേലുവിന് തമിഴ്നാട്ടിൽ സിനിമയിൽ അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. പല സിനിമകളിൽ നിന്നും താരത്തെ മാറ്റിനിർത്തുന്ന അവസ്ഥ പോലും അവിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ നിന്നും എല്ലാം ഒരു തിരിച്ചു വരവ് താരം നടത്തിയിരുന്നു.
ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുറപ്പിച്ച വടിവേലുവും അന്തരിച്ച നടന്‍ വിജയകാന്തും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇടയ്ക്ക് ഡിഎംകെയിലേക്ക് കൂടി നടന്‍ ചുവടുമാറ്റം നടത്തിയതോടെ അദ്ദേഹത്തിന്റെ സിനിമയിലെ അവസരങ്ങള്‍ കുറഞ്ഞു. കുറേക്കാലമായി അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നിരുന്ന നടന്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലാണ് വീണ്ടും സജീവമായത്.
എന്നാല്‍ വടിവേലു തങ്ങളെ ചതിച്ചെന്ന് ആരോപണമായി എത്തിയിരിക്കുകയാണ് നടന്‍ കോട്ടാച്ചി. ഇതിനുമുമ്പും സഹതാരങ്ങളായി അഭിനയിച്ച പലരും വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സിനിമയില്‍ വളരാന്‍ അദ്ദേഹം തങ്ങളെ സമ്മതിപ്പിക്കില്ല എന്നായിരുന്നു പലരുടെയും ആരോപണം. ഒരു അടിമയെ പോലെയാണ് അദ്ദേഹം ഞങ്ങളെ കാണുന്നതെന്നും നടന്‍ കോട്ടാച്ചി വെളിപ്പെടുത്തിയിരിക്കുകയാണ്.
വടിവേലുവിനൊപ്പവും അല്ലാതെയും നിരവധി സിനിമകളില്‍ ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് കോട്ടാച്ചി. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് വടിവേലുവിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ നടന്‍ ഉന്നയിച്ചത്.
‘പല സിനിമകളിലും നിര്‍മ്മാതാവ് ഞങ്ങളെ പോലെയുള്ള അഭിനേതാക്കള്‍ക്ക് വലിയ തുക പ്രതിഫലമായി നല്‍കാറുണ്ട്. എന്നാലിത് വടിവേലുവാണ് വാങ്ങിക്കുന്നത്. ഞങ്ങള്‍ക്ക് നേരിട്ട് കൊടുത്തോളാം എന്ന് പറഞ്ഞ് വടിവേലു ആ പണം തട്ടിയെടുക്കും. നിര്‍മാതാവ് എന്തു കൊടുത്താലും അയാള്‍ അത് എടുത്തിട്ട് പകുതി ശമ്പളം മാത്രമാണ് ഞങ്ങള്‍ക്ക് തരാറുള്ളത്. അത്തരത്തില്‍ വടിവേലു തങ്ങളെ വഞ്ചിക്കുകയായിരുന്നു.
എന്നാല്‍ അന്തരിച്ച നടന്‍ വിവേക് അങ്ങനെ ആയിരുന്നില്ല. തന്റെ സഹതാരങ്ങള്‍ക്ക് ദിവസവും വേതനം നല്‍കാന്‍ അദ്ദേഹം നിര്‍മാതാക്കളോട് ആവശ്യപ്പെടുമായിരുന്നു’ എന്നും കോട്ടാച്ചി അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വടിവേലു ഇനിയും പ്രതികരിച്ചിട്ടില്ല.
CONTENT HIGHLIGHT: kottachis shocking revelation against comedian vadivelu