Pravasi

റിയാദിൽ ഗാർഹിക തൊഴിലാളികൾക്ക് സഹായം ആകുന്ന പുതിയ നിയമം

റിയാദ്: സൗദി അറേബ്യയിൽ വീടുകളിൽ ജോലിചെയ്യുന്ന നിരവധി ആളുകളാണ് ഉള്ളത് അത്തരം ഗാർഹിക തൊഴിലാളികളുടെ ശമ്പളം അംഗീകൃത ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം നൽകുന്ന പദ്ധതിയുടെ രണ്ടാംഘട്ടം ജനുവരി 1 മുതൽ ആരംഭിച്ചു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത് ഗാർഹിക തൊഴിലാളി സേവനം നൽകുന്ന മൂസാനാദ ആണ് ഈ കാര്യം അറിയിച്ചത്. നാലുലധികം ഗാർഹിക തൊഴിലാളികൾ ഉള്ള തൊഴിലുടമയ്ക്ക് ആയിരിക്കും ഈ ഒരു നിയമം ബാധകമായി വരിക

 

2024 ജൂലൈയിൽ നടപ്പിലാക്കിയ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത് ആദ്യമായി രാജ്യത്തേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾ ആയിരുന്നുവെങ്കിൽ രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികൾ ഉള്ളവർക്ക് നിയമം ബാധകമാകുന്ന അടുത്തഘട്ടം ജൂലൈ മുതലായിരിക്കും നടപ്പിലാക്കുക 2024 ലാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത് രണ്ടും കൂടുതൽ ഗാർഹിക തൊഴിലാളികൾ ഉള്ള തൊഴിലുടമകൾക്ക് നാലാം ഘട്ടം ഒക്ടോബറിലും ഒറ്റ ഗാർഹിക തൊഴിലാളികൾ ഉള്ളവർക്ക് ബാധകമാകുന്ന അവസാന ഘട്ടം 2026 ജനുവരിയിലും ആയിരിക്കും പ്രാബല്യത്തിൽ വരുന്നത്

ഗാർഹിക തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരുടെയും അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു രീതി നിലവിൽ വന്നിരിക്കുന്നത്

Latest News