Careers

ജേര്‍ണലിസത്തിൽ ബിരുദമുണ്ടോ? കോഴിക്കോട് ആകാശവാണിയില്‍ സുവര്‍ണാവസരം | aakashavani

ജനറല്‍ വിഭാഗത്തിലുള്ളവര്‍ ജിഎസ്ടി അടക്കം 354 രൂപയും എസ് സി, എസ്ടി, ഒബിസി വിഭാഗത്തിലുള്ളവര്‍ ജിഎസ്ടി അടക്കം 266 രൂപയും അപേക്ഷ ഫീസായി അടയ്ക്കണം

കോഴിക്കോട് ആകാശവാണിയില്‍ കാഷ്വല്‍ ന്യൂസ് എഡിറ്റര്‍, കാഷ്വല്‍ ന്യൂസ് റീഡര്‍-കം-ട്രാന്‍സ്ലേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ആയിരിക്കണം അപേക്ഷകര്‍. പ്രായ പരിധി 21 നും 50 നും ഇടയില്‍. കോഴിക്കോട് നടക്കുന്ന എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍ ആയിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കുക.

ജനറല്‍ വിഭാഗത്തിലുള്ളവര്‍ ജിഎസ്ടി അടക്കം 354 രൂപയും എസ് സി, എസ്ടി, ഒബിസി വിഭാഗത്തിലുള്ളവര്‍ ജിഎസ്ടി അടക്കം 266 രൂപയും അപേക്ഷ ഫീസായി അടയ്ക്കണം. കാഷ്വല്‍ ന്യൂസ് എഡിറ്റര്‍, കാഷ്വല്‍ ന്യൂസ് റീഡര്‍-കം-ട്രാന്‍സ്ലേറ്റര്‍ തസ്തികകളിലേക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ താഴെ കൊടുത്തിരിക്കുന്നു.

കാഷ്വല്‍ ന്യൂസ് എഡിറ്റര്‍ (മലയാളം)

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം. ജേണലിസം/മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമ. പ്രിന്റ്/ഇലക്ട്രോണിക് മീഡിയയില്‍ റിപ്പോര്‍ട്ടിംഗ്/എഡിറ്റിംഗ് ജോലിയില്‍ 5 വര്‍ഷത്തെ പരിചയം. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ആവശ്യമാണ്. റേഡിയോ/ടിവി/പ്രിന്റ് മീഡിയയില്‍ പത്രപ്രവര്‍ത്തന പരിചയം ഉള്ളത് അഭികാമ്യം.

വാര്‍ത്തകള്‍ എഡിറ്റു ചെയ്യല്‍, വാര്‍ത്താ ബുള്ളറ്റിനുകളുടെ സമാഹാരം, ഡെസ്‌ക് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, കൈകാര്യം ചെയ്യല്‍, സോഷ്യല്‍ മീഡിയ മുതലായവയാണ് കാഷ്വല്‍ ന്യൂസ് എഡിറ്ററുടെ ഉത്തരവാദിത്തം.

കാഷ്വല്‍ ന്യൂസ് റീഡര്‍-കം- ട്രാന്‍സ്ലേറ്റര്‍(മലയാളം)

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം. പ്രക്ഷേപണത്തിന് അനുയോജ്യമായ, നല്ല നിലവാരമുള്ള ശബ്ദം ഉണ്ടായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം. റേഡിയോ / ടി വി/പ്രിന്റ് മീഡിയയില്‍ പത്രപ്രവര്‍ത്തന പരിചയം ഉള്ളത് അഭികാമ്യം.

ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കുള്ള വാര്‍ത്തകളുടെയും വാര്‍ത്താ വാചകങ്ങളുടെയും വിവര്‍ത്തനം തിരിച്ചും, ന്യൂസ് ബുള്ളറ്റിനുകളും മറ്റ് വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും അവതരിപ്പിക്കുക എന്നിവയാണ് കാഷ്വല്‍ ന്യൂസ് റീഡര്‍-കം- ട്രാന്‍സ്ലേറ്ററുടെ ഉത്തരവാദിത്തം.

പൂരിപ്പിച്ച അപേക്ഷകള്‍ The Head of Office, Akashvani, Beach Road, Kozhikode 673032 എന്ന വിലാസത്തില്‍ ജനുവരി 15, വൈകിട്ട് ആറു മണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 0495- 2366265 എന്ന നമ്പറില്‍ല രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ഇടയില്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ആകാശവാണി ന്യൂസ് സര്‍വീസസ് ഡിവിഷന്‍ വെബ്‌സൈറ്റ് www.newsonair.gov.in ല്‍ vacancies വിഭാഗത്തില്‍ ലഭ്യമാണ്.

content highlight: aakashavani-kozhikode-invites-application

Latest News