എംടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശം നടത്തി നടൻ മമ്മൂട്ടി. മറക്കാൻ പറ്റാത്തതുകൊണ്ടാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തു മിനിറ്റോളം എംടിയുടെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചശേഷമാണ് മമ്മൂട്ടി മടങ്ങിയത്. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി എന്നിവരുമായി താരം സംസാരിച്ചു.
എംടിയുടെ മരണസമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. അതിനാൽ എംടിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ അസർബൈജാനിൽ വിമാന അപകടം ഉണ്ടായതോടെ വിചാരിച്ച സമയത്ത് തിരിച്ചെത്താനും സാധിച്ചില്ല. അനുശോചനം അറിയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മമ്മൂട്ടി എംടിയുടെ കൊട്ടാരം റോഡിലെ വീട്ടിലെത്തി.
എംടിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം കൂടിയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കൂടെ നടൻ രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.
STORY HIGHLIGHT: mammootty visits mt vasudevan nairs family