തെലുങ്ക് നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന സിനിമയിലൂടെയാണ് കീര്‍ത്തി ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെ പ്രകടനത്തിന് നടിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. എന്നാല്‍ അതിന് ശേഷം തന്റെ ജീവിതത്തില്‍ യാതൊരു മാറ്റങ്ങളും ഉണ്ടായിട്ടില്ലെന്നാണ് കീര്‍ത്തി പറയുന്നത്.
നിർമാതാവ് ജി സുരേഷ് കുമാറിൻ്റെയും നടി മേനകയുടെയും രണ്ട് പെൺമക്കളിൽ ഇളയമകളാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കീർത്തി കുറച്ച് സിനിമകൾക്ക് ശേഷം പഠിക്കാൻ പോവുകയും പിന്നീട് നായികയായി തിരികെ വരികയുമായിരുന്നു. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ നടിമാരിൽ ഒരാളായി വളരാൻ കീർത്തിയ്ക്ക് സാധിച്ചു.
സ്കൂൾ കാലഘട്ടം മുതൽ തുടങ്ങിയ പരിചയമാണ് കീർത്തിയും ആന്റണിയും തമ്മിൽ. ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ആന്റണി തട്ടിൽ എഞ്ചിനീയറും ബിസിനസുകാരനുമാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസിന്റെ ഉടമ കൂടിയാണ് ആന്റണി. കീർത്തിയും ആന്റണിയും തമ്മിൽ ഏഴ് വയസിന്റെ വ്യത്യാസമുണ്ട്. കൊവിഡിന്റെ സമയത്താണ് തങ്ങൾ ഒരുമിച്ച് താമസിച്ചതെന്ന് പറയുകയാണ് കീർത്തിയപ്പോൾ. അതുവരെയും ഓരോ വിശേഷ ദിവസങ്ങളിലും കാണാൻ വരികയായിരുന്നു. കൊവിഡിന് ഇത് നമ്മുടെയിടമാണ് നമുക്ക് ഒരുമിച്ച് താമസിക്കാം എന്ന് തീരുമാനിക്കുകയായിരുന്നെന്നും കീർത്തി പറഞ്ഞു.
എന്നാല്‍ മൂന്നുമാസം മുന്‍പ് നടി ഇന്ത്യയിലെ സ്ത്രീകള്‍ വിവാഹിതരായതിന് ശേഷം നടക്കുന്ന കാര്യങ്ങളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.
‘ഇവിടെ വിവാഹിതയായ ഒരു പെണ്‍കുട്ടി ഉടന്‍ തന്നെ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യം പോലും അവിടെ പ്രസക്തമല്ല. ജീവിതത്തിലെ ഒരു പോയിന്റില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ വിവാഹിതരായി പോവുകയാണ്. അതിന് ശേഷമുള്ള അവരുടെ ജീവിതം എങ്ങനെയായിരിക്കും? അതൊക്കെ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ വിവാഹം എന്ന് പറയുന്നത് ഓരോ വ്യക്തികളുടെയും ചോയിസ് ആണ്. ഇവിടെ നടക്കുന്നത് അങ്ങനെ വല്ലതുമാണോ?
വിവാഹിതരാവാന്‍ പ്രത്യേകിച്ച് പ്രായപരിധികള്‍ ഒന്നുമില്ല. നാല്‍പതിലോ വയസിലോ അമ്പത്തിലോ അറുപത്തിലോ ഒക്കെ വിവാഹിതരാവാം. അത് ഓരോരുത്തരുടെയും മുന്‍ഗണന അനുസരിച്ചിരിക്കും. എന്നാല്‍ ഒരു പ്രത്യേക പ്രായത്തില്‍ വിവാഹിതരാവണമെന്ന നിയമം കൂടി ഇവിടെയുണ്ട്.
ചില ആളുകള്‍ക്ക് സ്ത്രീകള്‍ അതിരാവിലെ എഴുന്നേല്‍ക്കണം എന്നാണ്. സ്വന്തം വീട്ടില്‍ പോയാല്‍ മാത്രമേ പലര്‍ക്കും മര്യാദയ്ക്ക് ഉറങ്ങാന്‍ പോലും സാധിക്കാറുള്ളൂ. രാവിലെ എഴുന്നേറ്റ് വീട്ടിലെ എല്ലാ ജോലികളും സ്ത്രീകള്‍ തന്നെ ചെയ്യണം. ഇത്തരം ജോലികള്‍ ഒന്നും പുരുഷന്മാരെ ബാധിക്കുന്നതല്ല. ഇങ്ങനെ വീട്ട് ജോലി ചെയ്യാനാണെങ്കില്‍ അവര്‍ക്ക് ഒരു ജോലിക്കാരെ നിര്‍ത്തിയാല്‍ പോരെ? എന്നും കീര്‍ത്തി ചോദിക്കുന്നു.
അതിനൊപ്പം താന്‍ പൈസയുടെ കാര്യത്തില്‍ അത്ര നല്ല ആളല്ലെന്നും കീര്‍ത്തി സൂചിപ്പിച്ചു. ഒത്തിരി അധികം ആളുകളെ ഞാന്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് ആ പണമൊന്നും ഒരിക്കല്‍ പോലും തിരികെ ലഭിച്ചിട്ടില്ലെന്നും നടി പറയുന്നു.
content highlight: keerthy-suresh-opens-up-about-after-marriage