നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നടിയാണ് അര്‍ച്ചന കവി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശംസകളും അംഗീകാരങ്ങളും നടിയെ തേടിയെത്തി. പിന്നീട് മമ്മി ആന്റ് മി എന്ന ചിത്രത്തിലെ അഭിനയവും ഏറെ പ്രശംസകള്‍ നേടിയിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് അര്‍ഹിക്കുന്ന തരം വേഷങ്ങള്‍ അര്‍ച്ചനയ്ക്ക് ലഭിച്ചില്ല. അത് കരിയറില്‍ വലിയ തിരിച്ചടിയായി. ഇടക്ക് മിനി സ്ക്രീനിലും വെബ് സീരീസുകളുമെല്ലാം അഭിനയിച്ചുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയില്ല എന്നാൽ പത്ത് വര്‍ഷത്തിന് ശേഷം അര്‍ച്ചന കവി മലയാളസിനിമയിലേക്ക് തിരിച്ചെത്തി.
ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന സിനിമയിലൂടെയാണ് അര്‍ച്ചനയുടെ തിരിച്ചുവരവ്. സിനിമ തിയേറ്റർ റിലീസിന് എത്തുന്നതിന് മുമ്പ് തന്നെ തന്റെ ഇടവേളയെക്കുറിച്ച് വളരെ വൈകാരികമായ ഒരു കുറിപ്പ് അർച്ചന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. സിനിമ തിയേറ്ററിൽ എത്തി മികച്ച പ്രതികരണം ലഭിക്കുന്നതിനിടെയാണ് തിയേറ്ററിൽ എത്തിയ അർച്ചനയോടുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യം. അതിന് അർച്ച ചുട്ട മറുപടി നൽകുകയും ചെയ്തു. ആങ്കർ ആവാൻ താല്പര്യം ഉണ്ടോ എന്നായിരുന്നു ചോദ്യം. ‘ഞാൻ ആങ്കർ ആയിട്ടാണ് തുടങ്ങിയത്.. അന്ന് നീ ഒന്നും ജനിച്ചില്ല. മിണ്ടാതിരിക്ക്’ എന്ന് ഒറ്റ വാക്കിൽ മറുപടി നൽകുകയായിരുന്നു താരം.
അതേസമയം 10 വർഷത്തിന് ശേഷമാണ് അർച്ച സിനിമയിലേക്ക് തിരിച്ചുവരുന്നത്. ഇതുവരെ എന്താണ് സിനിമയിലേക്ക് തിരിച്ചുവരാതിരുന്നത് എന്ന ചോദ്യങ്ങൾ പല തവണ താരത്തിന് കേൾക്കേണ്ടി വന്നു. ‘എന്നെ സിനിമയുടെ ഭാഗമാക്കിയതില്‍ നന്ദി. എന്നെ ആരും വിളിച്ചില്ല. ഈ ചോദ്യം ആര്‍ട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ്. പിന്നെ ഞാന്‍ ഒന്ന് വിവാഹം കഴി്ച്ചു. ഒരു ഡിവോഴ്‌സ് നടന്നു. ശേഷം ഡിപ്രഷന്‍ വന്നു. പിന്നെ അതില്‍ നിന്നും റിക്കവറായി. ഇപ്പോള്‍ ഈ സിനിമ ചെയ്തു. ഇതിനൊക്കെ പത്ത് വര്‍ഷം വേണ്ടിവരില്ലേ?’ എന്നായിരുന്നു തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അര്‍ച്ചന കവിയുടെ മറുപടി.