ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരുമ്പെട്ടവൻ’. സമീപകാല മലയാള സിനിമകളിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ ഇന്ദ്രൻസും ജാഫർ ഇടുക്കും ഒന്നിക്കുന്ന ചിത്രം എന്നതാണ് ഈ സിനിമയുട പ്രധാന പ്രത്യേകത. കേരള മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലെത്തിയ ഫാമിലി എന്റർടെയ്നർ ആണ് പടം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഒരേക്ഷരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്.
കൊല്ലൻ കേളു, പപ്പൻ, മിഴി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഫ്ലാഷ് ബാക്ക് എന്നോണമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ പ്രധാന കഥാപാത്രങ്ങൾ ആരാണെന്നും അവരുടെ ചുറ്റുപാടുകൾ എന്താണെന്നും പറഞ്ഞുവയ്ക്കുന്നുണ്ട് സിനിമ. കർക്കശക്കാരനായ കൊല്ലനാണ് കേളു. ആക്രപെറുക്കി ജീവിക്കുന്ന ആളാണ് പപ്പൻ. ഇയാളുടെ സഹോദരന്റെ മകളാണ് മിഴി. കേളുവും കൊല്ലനും ചെറിയൊരു തർക്കത്തിന്റെ പേരിൽ പ്രതികാരം ചെയ്യാൻ നടക്കുന്നവരാണ്. ഇതിനിടയിലാണ് മിഴി വരുന്നത്. ഒരു പ്രത്യേകത സാഹചര്യത്തിൽ മാതാപിതാക്കൾ നഷ്ടമായ മിഴിയെ തന്റെ വീട്ടിലേക്ക് പപ്പൻ കൊണ്ടുവരുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രതീക്ഷ തെറ്റിക്കാതെ ജാഫർ ഇടുക്കിയുടേയും ഇന്ദ്രൻസിന്‍റെയും മികച്ച പ്രകടനം തന്നെയാണ് സിനിമയിൽ കാണാനായത് എന്നാണ് പ്രേക്ഷക പ്രതികരണം.
താരങ്ങളുടെ പ്രകടനങ്ങൾ കൂടാതെ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുടെ മികച്ച് നിൽക്കുന്നുണ്ടെന്നുമാണ് ഒരുമ്പെട്ടവനെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിൽ പ്രധാന താരങ്ങളെ കൂടാതെ ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാർ, ബേബി കാശ്മീര എന്നിവരാണ് ഗായകർ. സുജീഷ് ദക്ഷിണകാശി, ഗോപിനാഥ് പാഞ്ഞാൾ എന്നിവർ ചേർന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ എഡിറ്റർ-അച്ചു വിജയൻ ആണ്.