ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മ്മക്കുന്ന ‘ബെസ്റ്റി’ ജനുവരി 24ന് തീയേറ്ററുകളിലേക്ക്. ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ ഷാനു സമദ് ആണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കി സംവിധാനം ചെയ്യുന്നത്. ബെസ്റ്റിയിലെ ആദ്യ ഗാനം ജനുവരി 5ന് വൈകിട്ട് 7 മണിക്ക് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്യുന്നു. ഒപ്പം നാളെ ഞായറാഴ്ച വൈകിട്ട് 7 മണിക്ക്, കോഴിക്കോട് ഗോകുലം ഗലേറിയ മാളില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും അണിനിരക്കുന്ന ഓഡിയോ ലോഞ്ചും അരങ്ങേറും.
തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്‌സ് ചെയ്യപ്പെട്ട ദമ്പതിമാര്‍ക്ക് ഇടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവ വികസങ്ങളിലൂടെ നര്‍മ്മ പശ്ചാത്തലത്തില്‍ ആണ് ‘ബെസ്റ്റി’ സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ഔസേപ്പച്ചന്‍ സംഗീതം ഒരുക്കുന്ന ഗാനങ്ങള്‍ക്ക് ഒപ്പം പഴയ ഹിറ്റ് മാപ്പിള പാട്ടുകളും സിനിമയിലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളില്‍ ആണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ധിക്ക്, സാക്ഷി അഗര്‍വാള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബെസ്റ്റിയില്‍ സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഹരീഷ് കണാരന്‍, നിര്‍മ്മല്‍പാലാഴി, അബുസലിം, ഉണ്ണിരാജ നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യന്‍, കലാഭവന്‍ റഹ്മാന്‍, അംബി നീനാസം, തിരു, ശ്രവണ, സോനാനായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രന്‍, ദീപ, സന്ധ്യമനോജ് തുടങ്ങിയ മറ്റ് മുന്‍നിര താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി.
CONTENT HIGH LIGHTS; BESTY Audio Launch: ‘Besty’ Comes With Lullaby… First Song Coming Soon