സവാള എന്ന് പറയുന്നത് മുടിയുടെ ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. മുടിയുടെ വേരിൽ നിന്നും ബലപ്പെടുത്തുന്നതിനും മുടി വളരുന്നതിനും ഇത് വളരെയധികം സഹായിക്കും. മുടിയെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താനും മുടിക്ക് നല്ല കറുപ്പ് നൽകാനും സവാള സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ താരനെ അകറ്റാനും സവാള മിടുക്കനാണ്. എന്നാൽ പിന്നെ സവാള ഉപയോഗിച്ച് ഒരു ഷാംപൂ ഒന്ന് തയ്യാറാക്കിയാലോ
ആവശ്യമായ ചേരുവകള്‍
1 എണ്ണം- വലിയ സവാള അരിഞ്ഞത്
1 കപ്പ് -വെള്ളം
1/2 കപ്പ് -സള്‍ഫേറ്റ് ഫ്രീ ഷാംപൂ ബേയ്‌സ്
1 ടേബിള്‍സ്പൂണ്‍ – വെളിച്ചെണ്ണ
1 ടീസ്പൂണ്‍ -ഒലീവ് ഓയില്‍
1 ടീസ്പൂണ്‍ -തേന്‍
10 തുള്ളി – ടീ ട്രീ ഓയില്‍
തയ്യാറാക്കേണ്ട വിധം
ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വെയ്ക്കുക. ഇതിലേയ്ക്ക് വെള്ളം ചേര്‍ക്കുക. അതിനുശേഷം, ഇതിലേയ്ക്ക് സവാള അരിഞ്ഞത് ചേര്‍ക്കുക. സവാള നല്ലതുപോലെ മൃദുവാകുന്നതുവരെ തിളപ്പിക്കുക. അതിനുശേഷം തീ അണയ്ക്കുക. തണുക്കാന്‍ അനുവദിക്കുക.
ഒരു ചീസ് ക്ലോത്ത് അല്ലെങ്കില്‍ വൃത്തിയുള്ളതും, വളരെ ചെറിയ ദ്വാരമുള്ളതുമായ അരിപ്പയിലൂടെ ഈ വെള്ളം അരിച്ച് മാറ്റി വെയ്ക്കുക. ഇതേ സമയം മറ്റൊരു പാത്രത്തില്‍ ഷാംപൂ ബേയ്‌സും അതുപോലെ, വെളിച്ചെണ്ണ, ഒലീവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ക്കുക. നല്ലതുപോലെ മിക്‌സ് ചെയ്യുക. എല്ലാ ചേരുവകളും മിക്‌സ് ആകുന്നതുവരെ ഇളക്കി കൊടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന സവാള നീര് ചെറിയ രീതിയില്‍ ചേര്‍ത്ത് കൊടുക്കുക. കട്ടകള്‍ ഇല്ലാതിരിരിക്കാന്‍ ഇളക്കി കൊടുക്കാന്‍ മറക്കരുത്. അതിനുശേഷം, ടീ ട്രീ ഓയിലും ചേര്‍ത്ത് ഒരു വൃത്തിയുള്ള കുപ്പിയില്‍ ഈ മിശ്രിതം സൂക്ഷിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഈ ഷാംപൂ പതിവായി മുടി കഴുകാന്‍ ഉപയോഗിക്കാവുന്നതാണ്. ഈ ഷാംപൂ പുരട്ടിയതിന് ശേഷം കുറച്ച് സമയം തല മസാജ് ചെയ്യണ്ം. അതിനുശേഷം മുടി കഴുകാവുന്നതാണ്. ഷാംപൂ ഉപയോഗിച്ച് കഴിയുമ്പോള്‍ കണ്ടീഷനിംഗ് ചെയ്യാന്‍ മറക്കരുത്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മ പ്രശ്‌നങ്ങള്‍ അകലാന്‍ സഹായിക്കുന്നതാണ്.
ഈ ഷാംപൂ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. അതുപോലെ, ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്. ചിലരില്‍ സവാള അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍, ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. ചര്‍മ്മ രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടാനും മറക്കരുത്.
CONTENT HIGHLIGHT: natural hair growth with onion shampoo