Pravasi

എയർപോർട്ടിലേക്കുള്ള സഞ്ചാരം കൂടുതൽ സുഗമമാക്കാൻ മെട്രോ പദ്ധതിയുമായി റിയാദ്

റിയാദ് : കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള റിയാദ് മെട്രോ യെല്ലോ ട്രാക്കിന്റെ അവസാന സ്റ്റേഷനും തുറന്നു. എയർപോർട്ട് 1 2 ടെർമിനലുകൾക്കുള്ള മെട്രോ സ്റ്റേഷനുകൾ ആണ് നിലവിൽ ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്നത് യാത്രക്കാരുടെ സഞ്ചാരം കൂടുതൽ മികച്ചത് ആക്കുവാനും അറിയാതെ മേഖലയിലേക്കുള്ള വിമാനത്താവളത്തിന്റെ കണക്ഷൻ വർദ്ധിപ്പിക്കുവാനും ഒക്കെയാണ് ഇത്തരത്തിലുള്ള ഒരു ശൃംഖല വികസിപ്പിച്ചെടുത്തിരിക്കുന്നത് പൊതു ഗതാഗത ശൃംഖല വികസിപ്പിച്ചതിന്റെ ഭാഗമായാണ് ഈ ഒരു നടപടി വന്നിരിക്കുന്നത്

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു റിയാദ് മെട്രോ ഗ്രീൻ ട്രാക്കിൽ ധനകാര്യമന്ത്രാലയം സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത് കിംഗ് അബ്ദുല്ല റോഡ് ഗ്രീൻ ട്രാക്കിലേക്ക് അബ്ദുൽ അസീസ് റോഡ് സ്റ്റേഷനുകളും ഉടൻ പ്രവർത്തനം ആരംഭിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് റിയാദിന്റെ മെട്രോ പദ്ധതി. ഇവിടെ ജോലി ചെയ്യുന്ന ആളുകൾക്കൊക്കെ വലിയ ആശ്വാസം തന്നെയായിരിക്കും റിയാദ് മെട്രോ പദ്ധതി

Latest News