Pravasi

വീണ്ടും മലയാളിയെ തേടി ബിഗ് ടിക്കറ്റ് വിജയം, ഇത്തവണയും മലയാളി തന്നെ തൂക്കി ബിഗ് ടിക്കറ്റ്

ബിഗ് ടിക്കറ്റ് എന്നാൽ മലയാളികൾക്കും വലിയ പ്രതീക്ഷയുള്ള ഒന്നാണ് പൊതുവേ മലയാളികൾക്ക് ബിഗ് ടിക്കറ്റ് ലഭിക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ അബുദാബിയിൽ നിന്ന് വരുന്ന വാർത്തയും സമാനമായതാണ് നിരവധി മലയാളികളെ കോടീശ്വരന്മാർ ആക്കിയ അബുദാബി ബിഗ് ടിക്കറ്റ് 270 ആമത്തെ സീരീസ് നറുക്കെടുപ്പ് വെള്ളിയാഴ്ച രാത്രിയിലാണ് നടന്നത് ഇതിലും വിജയം ഉറപ്പിച്ചത് മലയാളി തന്നെയാണ്. മലയാളിയായ മനുമോഹനാണ് 3 കോടി ദിർഹം ലഭിച്ചത് അതായത് 70 കോടിയിലേറെ ഇന്ത്യൻ രൂപയാണ് ലഭിച്ചിരിക്കുന്നത്

ആറു വർഷമായി യുഎഇയിൽ താമസിക്കുന്ന മനു നേഴ്സ് ആയി ജോലി ചെയ്യുകയാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കഴിഞ്ഞവർഷം ഡിസംബർ 26ന് എടുത്ത ടിക്കറ്റ് ആണ് ഇദ്ദേഹം സമ്മാനം സ്വന്തമാക്കിയിരിക്കുന്നത് ടിക്കറ്റ് അവതാരകരായ റിച്ചാർഡ് ബുഷ്റയും നറുക്കെടുപ്പ് വേദിയിൽ നിന്ന് മനുവിനെ വിളിക്കുകയും ചെയ്തു സന്തോഷ വാർത്ത വിശ്വസിക്കാനാവാതെ അദ്ദേഹം വീണ്ടും ഇത് സത്യമാണോ എന്ന് ചോദിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട് അതോടൊപ്പം തന്നെ നന്ദി അറിയിക്കുകയും ചെയ്തു.. അഞ്ചുവർഷത്തോളമായി ബിഗ് ടിക്കറ്റ് എടുത്ത ഭാഗ്യം പരീക്ഷിക്കുന്നുണ്ട് എന്ന പതിനാറോളം സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുത്തിരുന്നത് എന്നും മനു വ്യക്തമാക്കി

Latest News