റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി- നിത അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം ആർഭാട പൂർവ്വം കഴിഞ്ഞത് ആരും തന്നെ മറന്നിട്ടുണ്ടാവില്ല. ബോളിവുഡ് ലോകം മുഴുവൻ ഒത്തുകൂടിയ ഒരു വിവാഹം കൂടിയായിരുന്നു അത്. രാധിക മർച്ചന്റ് ആണ് ആനന്ദിന്റെ ഭാര്യ. ഫാഷൻ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്തത പുലർത്താൻ ശ്രദ്ധിക്കുന്ന വ്യക്തി കൂടിയാണ് രാധിക. ഇപ്പോൾ മോഡേൺ ലുക്കിനൊപ്പം തന്റെ താലിമാല ബ്രേസ്‌ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ശ്രദ്ധനേടുന്നത്.
കറുപ്പ് ഫ്ലോറൽ ഗൗണിനൊപ്പമാണ് തന്റെ മംഗല്യസൂത്രം രാധിക ആദ്യം ബ്രേസ്‌ലറ്റായി അണിഞ്ഞത്. പിന്നീട് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞ വസ്ത്രത്തിനൊപ്പവും രാധിക മംഗല്യസൂത്രം സ്റ്റൈൽ ചെയ്തിരുന്നു. ആഡംബര ബ്രാൻഡായ റിംസിം ദാദുവിൽ നിന്നുള്ള ഗോൾഡ് ഫ്രിൻജ് ഗൗണായിരുന്നു രാധിക തിരഞ്ഞെടുത്തത്. 3,50,000 രൂപയാണ് ഈ ഔട്ട്ഫിറ്റിന്റെ വില. മെറ്റാലിക് ഡീപ്പ് നെക്ക് ലൈനുള്ള സ്ലീവ്‌ലസ് മെറ്റാലിക് ഗൗണ്‍ രാധികയ്ക്ക് ഗ്ലാമർ ലുക്ക് നൽകുന്നതാണ്.
തണുപ്പായതിനാൽ ഗോൾഡൻ മെറ്റാലിക് ഗൗണിനൊപ്പം മെറൂണ്‍ ജാക്കറ്റും രാധിക ധരിച്ചിരുന്നു. ഡയമണ്ട് കമ്മലും, മോതിരങ്ങളും കയ്യിൽ സ്റ്റൈൽ ചെയ്ത മംഗല്യസൂത്രവുമായിരുന്നു ആക്സസറീസ്. വസ്ത്രത്തിന് അനുയോജ്യമായ രീതിയിലുള്ള സിംപിൾ മേക്കപ്പാണ് രാധിക തിരഞ്ഞെടുത്തത്. ഷിമ്മറി ഐ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. വേവി ഹെയർ സ്റ്റൈൽ.
സമൂഹമാധ്യമത്തിലെത്തിയ ഉടന്‍ തന്നെ രാധികയുടെ ചിത്രങ്ങൾ ചർച്ചയായി. മംഗല്യസൂത്രം കയ്യിൽ അണിഞ്ഞതിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നു. വിവാഹം കഴിഞ്ഞ് ഒരുവർഷം പോലും ആയില്ല. അപ്പോഴേക്ക് മംഗല്യസൂത്രം കൈകളിലായി എന്നിങ്ങനെയുള്ള കമന്റുകൾ എത്തി. താലിയെ അപമാനിക്കുന്നതാണ് രാധികയുടെ ഫാഷൻ തിരഞ്ഞെടുപ്പെന്ന രീതിയിലുള്ള കമന്റുകളും എത്തി.
എൻകോർ ഹെൽത്ത്കെയർ പ്രമുഖ കമ്പനിയുടെ സിഇഒ ആണ് രാധികയുടെ അച്ഛൻ വീരേൻ മെർച്ചൻന്റ്. കമ്പനിയുടെ ഡയറക്ടറാണ് രാധികയുടെ അമ്മ ഷൈല മെർച്ചന്റ്. രാധിക ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലാണ്. 2017 ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ആൻഡ് എക്കൊണോമിക്സിൽ രാധിക ബിരുദം നേടിയിട്ടുണ്ട്. ഉപരിപഠനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രാധിക ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇസ്പ്രാവയിൽ ചേർന്നു. ഒരു വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് സ്വന്തം കമ്പനിയായ എൻകോർ ഹെൽത്ത് കെയറിലേക്ക് മാറിയത്.
ബിസിനസിൽ മാത്രമല്ല ശാസ്ത്രീയ കലയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഭരതനാട്യ നർത്തകിയാണ് രാധിക. മുംബൈയിലെ ശ്രീ നിബ ആർട്സ് അക്കാദമിയിലെ ഗുരു ഭാവന തക്കറിൽ നിന്നാണ് രാധിക പരിശീലനം നേടിയത്. 2022 ജൂണിൽ മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ രാധിക മർച്ചൻ്റ് തൻ്റെ അരങ്ങേറ്റം നടത്തിയിരുന്നു. ഇത് കൂടാതെ അനിമൽ വെൽഫെയർ, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലെല്ലാം രാധിക പ്രവർത്തിക്കുന്നുണ്ട്.
രാധികയും ആനന്ദും ബാല്യകാല സുഹൃത്തുക്കളാണ്. അംബാനിയുടെ വസതിയിൽ രാധിക പതിവായി അതിഥിയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018-ൽ ആനന്ദ് പിരാമലിന്റെയും ഇഷ അംബാനിയുടെ വിവാഹത്തിലും 2019-ൽ ആകാശ് അംബാനി-ശ്ലോക വിവാഹത്തിലും രാധിക തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ആനന്ദിന്റെയും രാധികയുടെയും സൗഹൃദം ലൈെംലൈറ്റിലെത്തുന്നത് 2018ലാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ആദ്യമായി പുറത്തുവന്നതു മുതൽ ഇരുവരെയും കുറിച്ചുള്ള ആഭ്യഹങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അംബാനി കുടുംബത്തോടൊപ്പം പല അവസരങ്ങളിലും രാധികയെ പാപ്പരാസികൾ പകർത്തിയതോടെ ഇരുവരുടെയും പ്രണയം ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചു. ഒടുവിൽ രാധിക ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധുവാണെന്ന് അംബാനി കുടുംബവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിന്നീട് ആയിരുന്നു വിവാഹം.
CONTENT HIGHLIGHT: radhika merchant mangalsutra bracelet style