റിയാദ് : അഴിമതി കേസിൽ 145 പേരെ അറസ്റ്റ് ചെയ്തു എന്നാണ് സൗദി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചിരിക്കുന്നത്. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ നാസഹായാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. 2024 ഡിസംബറിൽ ആയിരുന്നു ഭരണപരമായ ക്രിമിനൽ കേസുകൾ സൗദി അന്വേഷിക്കുന്നത് അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടയക്കുകയാണ് ചെയ്തത് 6 മന്ത്രാലയങ്ങളിലെ 390 ഓളം ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അറസ്റ്റിൽ അവർ ആഭ്യന്തരം പ്രതിരോധം നീതിന്യായം ആരോഗ്യം വിദ്യാഭ്യാസം മുനിസിപ്പൽ ഭവന നിർമ്മാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് എന്നും അതോറിറ്റി അറിയിക്കുന്നു കൈക്കൂലി ഓഫീസ് വാതിരം ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഇവർ ചെയ്തിരിക്കുന്നത് ഇവരെ ചോദ്യം ചെയ്തു എന്നും അതോറിറ്റി വിശദീകരിച്ചിട്ടുണ്ട് കഴിഞ്ഞ ഒരു മാസത്തിനിടെ അതോറിറ്റി 1462 നിരീക്ഷണ റൗണ്ടുകൾ നടത്തിയെന്നാണ് അധികൃതർ ആയി പറയുന്നത്