മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് നസ്രിയ നാസിം വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തി മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് ജീവിതത്തിൽ ഞാനൊരു സൂപ്പർ വുമൺ അല്ല എന്ന് പലപ്പോഴും താരം പറഞ്ഞിട്ടുണ്ട് അടുത്തകാലത്ത് അഭിമുഖത്തിൽ എത്തിയപ്പോൾ ഈ കാര്യത്തെക്കുറിച്ച് താരം സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത് വാക്കുകൾ ഇങ്ങനെ
ജീവിതത്തിൽ ഞാനൊരു സൂപ്പർ ഒന്നുമല്ല സെൽഫ് മെയ്ഡ് വുമൺ ആണോ എന്ന് ചോദിച്ചാൽ 100% വും അതേ എന്ന് പറയാം 13 വയസ്സ് മുതൽ ജോലി ചെയ്യുന്നത് സിനിമയിൽ ഒരു പരിചയവും ഇല്ലാതെ വന്ന ആളാണ് ഞാൻ ഏത് പെൺകുട്ടിയും സെൽഫ് മെയ്ഡ് ആകണം വിവാഹം കഴിഞ്ഞാലും ആ ചിന്താഗതിയിൽ മാറ്റം വരരുത് ഇങ്ങനെയാണ് നസ്രിയ സംസാരിക്കുന്നത്
മമ്മൂട്ടി നായകനായി എത്തിയ പളുങ്ക് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് താരം എത്തിയത് ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിരുന്നു പിന്നീട് ചെറിയ വേഷങ്ങളിലൂടെയാണ് താരം മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കുന്നത്. സഹനടി വേഷങ്ങളിലും അനുജത്തി റോളുകളിലും ഒക്കെ താരം തിളങ്ങിയിട്ടുണ്ട് നായിക എന്ന പദവിയിലേക്ക് എത്തിയപ്പോൾ തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രത്തെ കൂടുതൽ മികച്ച നസ്രിയ ശ്രമിച്ചിട്ടുണ്ട് അതിനുവേണ്ടി ഒരുപാട് ഹാർഡ് വർക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് മലയാളത്തിലും അന്യഭാഷയിലും എല്ലാം തന്റേതായ സാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ താരത്തിന് സാധിച്ചത് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം ബേസിൽ ജോസഫ് നായകനായി എത്തിയ സൂക്ഷ്മദർശനി എന്ന ചിത്രമായിരുന്നു ഈ ചിത്രത്തിലും വളരെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വച്ചത്