Celebrities

ഹണിമൂൺ യാത്രയ്ക്കിടെ അശ്വിനുമായി പിണങ്ങി ദിയ; ഇറങ്ങിയോടിയെന്നും താരം | Diya Krishna

ഇന്ന് അശ്വിനാണ് ദിയയുടെ ലോകം

നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷണ. അടുത്തിടെ ദിയയുടെ ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടായിരുന്നു. കസ്റ്റമേർസിൽ നിന്ന് പരാതി വന്നെങ്കിലും ദിയ അത് അവഗണിച്ചു എന്നായിരുന്നു ആരോപണം. ശക്തമായ വിമർശനം വന്നതോടെ ദിയക്ക് വിശദീകരണം നൽകേണ്ടി വന്നു. പലരുടെയും പരാതികൾ പരിഹരിച്ചതോടെയാണ് വിവാദം കെട്ടടങ്ങിയതെന്ന് പിന്നീട് ദിയ കൃഷ്ണ പറയുകയുണ്ടായി.

 

കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം. 2024 ൽ മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹങ്ങളിലൊന്നായിരുന്നു ദിയ-അശ്വിൻ വിവാഹം. ഇന്ന് വിവാഹ ജീവിതത്തിലെ സന്തോഷങ്ങളിലാണ് ദിയ കൃഷ്ണ.

 

സുഹൃത്തുക്കളായിരുന്നു അശ്വിനും ദിയയും. ദിയയുടെ മുൻ കാമുകന്റെയും സുഹൃത്തായിരുന്നു അശ്വിൻ. ഈ ബന്ധം തകർന്നതോടെയാണ് അശ്വിനുമായി ദിയ അടുക്കുന്നത്. സുഹൃത്തിന്റെ കാമുകിയെ പ്രണയിച്ചു എന്ന കുറ്റപ്പെടുത്തൽ ഒരു ഘട്ടത്തിൽ അശ്വിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ബ്രേക്കപ്പിന് ശേഷം അശ്വിൻ നൽകിയ പിന്തുണയാണ് ദിയയെ ആകർഷിച്ചത്. അതേസമയം ദിയയുടെ മുൻ കാമുകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ അശ്വിനെ പരോക്ഷമായി വിമർശിക്കുകയുണ്ടായി.

 

കൂടെ ന‌ടക്കുന്ന സുഹൃത്തുക്കളെ സൂക്ഷിക്കണമെന്നും റിലേഷൻഷിപ്പിലായാൽ ഒരുപാട് കൂട്ടുകാരുണ്ടാകാൻ പാടില്ലെന്ന് താൻ പഠിച്ചെന്നുമാണ് മുൻ കാമുകൻ വൈഷ്ണവ് പറഞ്ഞത്. മുൻ ബന്ധത്തിൽ താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്നായിരുന്നു ദിയയു‌ടെ തുറന്ന് പറച്ചിൽ. ഇന്ന് അശ്വിനാണ് ദിയയുടെ ലോകം. ദിയയുടെ കുടുംബവും സുഹൃത്തുക്കളുമായി വളരെ പെട്ടെന്ന് അശ്വിന്റെ കുടുംബം അടുത്തു.

 

ഇപ്പോൾ ലണ്ടനിലെ ഹണിമൂൺ യാത്രയിൽ നിന്നുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് ദിയ കൃഷ്ണ. സുഹൃത്തിനടുത്ത് പോയി താമസിക്കുന്നയിടത്തേക്ക് തിരിച്ച് പോകവെ കഴിഞ്ഞ ദിവസം അശ്വിനുമായുണ്ടായ വഴക്കിനെക്കുറിച്ച് ദിയ സംസാരിച്ചു. ഞങ്ങൾ തമ്മിൽ ഇന്നലെ ചെറിയ സൗന്ദര്യ പിണക്കം ഉണ്ടായി. ഞാൻ ഇറങ്ങിയോടി. ഊബറെടുത്ത് അഞ്ജലിക്കടുത്ത് പോയി. എന്നെ തപ്പി പിന്നാലെ ഇവൻ ട്രെയിനിൽ വന്നെന്നും ദിയ പറഞ്ഞു.

 

 

സുഹൃത്തിന്റെ വീട്ടിൽ വെച്ച് പാചകം ചെയ്യാൻ തനിക്കും അശ്വിനും ഇഷ്ടമായിരുന്നെന്നും ദിയ പറയുന്നു. ഇവിടത്തെ കടുത്ത തണുപ്പിൽ കുറച്ച് ചൂട് കിട്ടുന്നത് സുഖമാണ്. നാട്ടിൽ വെച്ച് പാചകം ചെയ്യുമ്പോൾ വിയർക്കും. അപ്പോൾ ഇന്നിനി വേണ്ടെന്ന് തോന്നും. എന്നാൽ ലണ്ട‌നിൽ അങ്ങനെയായിരുന്നില്ലെന്നും ദിയ കൃഷ്ണ തന്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.

Content highlight: Diya Krishna about honeymoon