Celebrities

രണ്ടാം വാരം ബറോസിന്റെ പ്രകടനം എങ്ങനെ? ബോക്സ് ഓഫീസ് കണക്കുകൾ പുറത്ത്..| Barros collection

എന്നാല്‍ ആദ്യദിനത്തിന് ശേഷം ബറോസിന് ബോക്‌സോഫീസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

നാല് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത  ചിത്രമായിരുന്നു ബറോസ്. ഇനി മറ്റൊരു ചിത്രവും സംവിധാനം ചെയ്യില്ലെന്നും മോഹൻലാൽ ആദ്യമേ പറഞ്ഞിരുന്നു. ക്രിസ്തുമസ് റിലീസ് ആയാണ് ബറോസ് തിയേറ്ററുകളിൽ എത്തിയത്. നൂറുകോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.  ഫാന്റസി ജോണറിൽ എത്തിയ ചിത്രം ആദ്യ ദിനം മികച്ച കളക്ഷനാണ് നേടിയത്.

ജിജോ പുന്നൂസ് എഴുതിയ ചിത്രം നിര്‍മിച്ചത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹന്‍ലാലിനൊപ്പം ഇതര ഭാഷാ അഭിനേതാക്കളും മലയാള താരങ്ങളും അണിനിരന്നിരുന്നു. അതേസമയം നിലവില്‍ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ബറോസ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് പാര്‍ട്ണര്‍.

മോഹന്‍ലാലിനെ കൂടാതെ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയായിരുന്നു പ്രേക്ഷകരെ ബറോസിലേക്ക് ആകര്‍ഷിച്ചത്. അതിനാല്‍ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാളത്തിലെ എക്കാലത്തേയും പണംവാരി പടത്തിന്റെ ഇനീഷ്യല്‍ കളക്ഷന്‍ ബറോസ് മറികടന്നിരുന്നു.

എന്നാല്‍ ആദ്യദിനത്തിന് ശേഷം ബറോസിന് ബോക്‌സോഫീസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബോക്‌സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 9.8 കോടിയാണ് ബറോസ് ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് എട്ട് ദിവസം ഇന്ത്യയില്‍ നിന്ന് മാത്രമാണ് ബറോസിന് ഈ തുക ലഭിച്ചത്.

100 കോടി ബജറ്റില്‍ ഒരുക്കിയ ബറോസിന്റെ ഈ കളക്ഷന്‍ കണക്കുകള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതല്ല. 3.45 കോടിയാണ് ബറോസിന്റെ ഓപ്പണിങ് കളക്ഷന്‍. രണ്ടാമത്തെ ദിവസം 1.6 കോടി രൂപയും മൂന്നാം ദിവസം 1.1 കോടി രൂപയും നാലാം ദിനം 1.25 കോടിയും അഞ്ചാം ദിനം 1.35 കോടി രൂപയും ആണ് ചിത്രത്തിന് ലഭിച്ചത്. ആറാം ദിവസത്തെ കളക്ഷന്‍ 0.35 കോടി രൂപയായിരുന്നു.

ഏഴാം ദിനം 0.28 കോടി, എട്ടാം ദിനം 0.42 കോടി എന്നിങ്ങനെയാണ് ചിത്രം ഇതുവരെ നേടിയത്.

Content Highlight: Barros collection