റിയാദ് : സൗദിയിലെ താമസസ്ഥലത്ത് മലയാളിയായ വ്യക്തി ഉറക്കത്തിൽ മരിച്ചു എന്ന വാർത്തയാണ് റിയാദിൽ നിന്നും എത്തുന്നത് 165 കിലോമീറ്റർ അകലെ മാറാത്ത പട്ടണത്തിൽ വച്ചാണ് തിരുവനന്തപുരം നാഗരൂർ പോസ്റ്റ് ഓഫീസ് പരിധിയിലെ കൊടുവള്ളന്നൂർ സ്വദേശിയായ ശശിധരൻ ബിജു 53 മരണപ്പെടുന്നത്. രാത്രിയിൽ ഉറങ്ങാൻ കിടന്ന ബിജു രാവിലെ ജോലിക്ക് പോകാൻ എഴുന്നേറ്റില്ല ഇതോടെയാണ് കൂടെ താമസിക്കുന്ന ആളുകൾക്ക് സംശയം തോന്നിയത് അവർ വിളിച്ചുണർത്താൻ ശ്രമിച്ചുവെങ്കിലും ബിജു ഉണർന്നില്ല
ശരീരത്തിൽ ജീവനില്ല എന്ന് മനസ്സിലാക്കിയ സഹപ്രവർത്തകർ ഉടനെ തന്നെ പോലീസിൽ വിവരമറിയിക്കുകയും മരണം സ്ഥിരീകരിക്കുകയും ആണ് ചെയ്തത് ഹൃദയസ്തംഭനം ആണ് മരണകാരണം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഒരു കുട്ടിയുമാണ് ഉള്ളത് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ട്