കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ (അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്) ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. . ‘ഫുട്‌ബോള്‍ ഹംഗാമ’ എന്ന് പേരിട്ടിരിക്കുന്ന മത്സരങ്ങളില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ നയിക്കുന്ന ടീമുകളാണ് പങ്കെടുക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ചേര്‍ന്നാണ് അമ്മയുടെ കുടുംബസംഗമം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെയാണ് ഫുട്‌ബോള്‍ ടീമിനേയും തിരഞ്ഞെടുത്തത്.
അമ്മയുടെ കുടുംബസംഗമത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. കുടുംബസംഗമം നിലവില്‍ കൊച്ചിയിലെ അമ്മ ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിനോടൊപ്പമാണ് ഫുട്‌ബോള്‍ മത്സരങ്ങളും നടക്കുന്നത്
ടീം മോഹന്‍ലാലില്‍ ആസിഫ് അലി, നരേന്‍, സണ്ണി വെയ്ന്‍, വിനീത് കുമാര്‍, ഷോബി തിലകന്‍, വിജയ് ബാബു, കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, സുധീര്‍, നിരഞ്ന്‍, ഹണി റോസ്, മാനസ, ശ്രുതി ലക്ഷ്മി, തെസ്‌നിഖാന്‍, രമ്യ എന്നിവരാണ് ഉള്ളത്. ടീം മമ്മൂട്ടിയില്‍ ഷെയ്ന്‍നിഗം, ടിനി ടോം, രാജീവ് പിള്ള, കൈലാഷ്, കോട്ടയം നസീര്‍, ഷാജു, ഉണ്ണി, സുധി, സിജോയ്, മണിരാജ്, അഞ്ജലി, ജയശ്രീ, റിയ, പ്രവീണ, മായ എന്നിവരാണ് അണിനിരക്കുന്നത്.
സുരേഷ് ഗോപിയുടെ ടീമില്‍ ജയസൂര്യ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ഗോകുല്‍ സുരേഷ്, വിനയ് ഫോര്‍ട്ട്, ശ്രീജിത്ത്, ഗോവിന്ദ് പത്മസൂര്യ, ബിജുക്കുട്ടന്‍, ദിനേഷ്, നാസര്‍, മഹിമ നമ്പ്യാര്‍, ശിവദ, ഗായത്രി, വിദ്യ, കുക്കു എന്നവരാണ് ഉള്ളത്. ഈ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് റഫറിയാകുന്നത് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയനാണ്. അമ്മയുടെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേരുന്നത്.
Content Highlight: football Amma Association