ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും മത്സരിച്ചഭിനയിച്ച ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രം ‘അം അഃ’ യുടെ ടീസർ പുറത്ത്. കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്ന പേരിൽത്തന്നെ പുതുമയാർന്ന ചിത്രം ജനുവരി 24 ന് ചിത്രം തിയേറ്ററിൽ എത്തും.
തമിഴ്‌താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റു പ്രമുഖ താരങ്ങൾ.
ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ സസ്പെൻസ് ഡ്രാമ ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥാണ്. സംഗീതം നൽകിയത് ഗോപി സുന്ദർ. എഡിറ്റിംഗ് – ബിജിത് ബാല. കലാസംവിധാനം – പ്രശാന്ത് മാധവ്.
STORY HIGHLIGHT: am ah malayalam movie official teaser out