സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വരാനിരിക്കുന്ന ചിത്രമാണ് പരം സുന്ദരി. ഒരു പ്രണയ കഥയായിരിക്കും ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2025ല്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് പരം സുന്ദരി. പരം സുന്ദരിയുടെ എത്തുക ജൂലൈ 25ന് ആയിരിക്കും. ‘പരം’ ആയിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര ചിത്രത്തില്‍ എത്തുക എന്ന പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ജാൻവി കപൂറാണ് നായികയായി എത്തുക. ജാൻവി കപൂര്‍ നായികയാകുന്ന റൊമാന്റിക് ചിത്രത്തിനായി ദില്ലിയില്‍ കേരള പശ്ചാത്തലമൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളപ്പോള്‍ സംവിധാനം തുഷാര്‍ ജലോട്ടയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര ദില്ലിക്കാരനാകുമ്പോള്‍ നായികാ കഥാപാത്രം കേരള കലാകാരിയാണ്. സാഗര്‍ ആംമ്പ്രയുടെയും പുഷ്‍കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.