സോഷ്യൽ മീഡിയ ഏറ്റവും അധികം ആഘോഷമാക്കിയ താര ജോഡികളാണ് ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും. ബിഗ് ബോസിലൂടെ വലിയ ജനപ്രീതി നേടിയ ശേഷമാണ് റോബിൻ ആരതിയുമായി അടുത്തത്. വളരെ പെട്ടെന്ന് തന്നെ ഇഷ്ടത്തിലായ ഇവരും കഴിഞ്ഞവർഷം വിവാഹം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എങ്കിലും അത് നീണ്ടു പോവുകയായിരുന്നു. ഇതോടെ പലരും വിചാരിച്ചത് ആരതി റോബിനെ ഉപേക്ഷിച്ചു പോയി എന്നും താരങ്ങൾ വേർപിരിഞ്ഞു എന്നുമായിരുന്നു. എന്നാൽ 2025 വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഇരുവരും. ഫെബ്രുവരി 26നാണ് ഇരുവരുടെയും വിവാഹം.
വിവാഹം ഇത്രയും നീണ്ടത് ഒരു പരിധി വരെ നന്നായെന്ന് പറയുകയാണ് റോബിൻ. തങ്ങൾക്ക് പരസ്പരം മനസിലാക്കാൻ കൂടുതൽ സമയം ലഭിച്ചുവെന്നാണ് റോബിൻ പറയുന്നത്. യുട്യൂബ് ചാനലുകളോടായിരുന്നു പ്രതികരണം. വിവാഹ സ്വപ്നങ്ങളെ കുറിച്ചും 2024 ൽ തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ചെല്ലാം റോബിൻ സംസാരിച്ചു.
‘വളരെ സ്റ്റേജ് ഫിയർ ഉള്ളൊരാളായിരുന്നു ഞാൻ. അങ്ങനെയുള്ള ഞാനാണ് ഒരു ഘട്ടത്തിൽ ഉദ്ഘാടനത്തിനൊക്കെ പോകുമ്പോൾ കാറിന് മുകളിൽ നിന്ന് അലറി വിളിച്ച് സംസാരിച്ചത്. അത് ഞാൻ ഇപ്പോൾ മറികടന്നു .സ്കൂളിലൊക്കെ പോയി കഴിഞ്ഞാൽ അതിന്റേതായ രീതിയിലെ നിൽക്കാറുള്ളൂ. പണ്ടത്തെ പോലെ അലർച്ചയൊക്കെ 2024 ൽ അവസാനിപ്പിച്ചു.
ജീവിതത്തിൽ ഒറ്റപ്പെടൽ ഇഷ്ടപ്പെടുന്നൊരാളായിരുന്നു ഞാൻ. ആരതി വന്നതിൽ പിന്നെ അത് അനുഭവിക്കേണ്ടി വന്നിട്ടില്ല. അടുത്ത 16 ന് ഞങ്ങളുടെ വിവാഹമാണ്. അതിന്റെ കാര്യങ്ങളൊക്കെയായി മുൻപോട്ട് പോകുന്നു. എൻഗേജ്മെന്റ് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞാണ് വിവാഹം നടക്കുന്നത്. എൻഗേജ്മെന്റ് നടന്ന ദിവസം തന്നെയാണ് വിവാഹം. ഇനി ഞങ്ങളുടെ ജീവിതത്തിൽ പരസ്പരം അറിയാനൊന്നുമില്ല. കഴിഞ്ഞ രണ്ട് വർഷം കൂടുതൽ പരസ്പരം മനസിലാക്കാൻ സാധിച്ചു.
എനിക്ക് ഞാനായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹം. ആരതി എന്നെ മാറ്റാൻ ശ്രമിച്ചിട്ടില്ല. എന്റെ ബെറ്റർവേഷൻ കൊണ്ടുവരാനുള്ള ശ്രമമാണ്. തെറ്റുകൾ എല്ലാവർക്കും പറ്റും. ചില കാര്യങ്ങൾ നമ്മുക്ക് തന്നെ മാറ്റണമെന്ന തോന്നും. അങ്ങനെയുള്ള കാര്യങ്ങൾ മാറ്റിയെന്നല്ലാതെ മറ്റൊരു മാറ്റം ഇല്ല. ബഹളം വെയ്ക്കുന്ന സ്റ്റേജ് ഒക്കെ കഴിഞ്ഞു. ഞാൻ ഒറ്റക്ക് വന്ന ആളാണ്. എന്നെ മോട്ടിവേറ്റ് ചെയ്യാൻ ആരും ജീവിതത്തിൽ ഉണ്ടായിരുന്നില്ല. എനിക്ക് വേണ്ടി ഞാൻ തന്നെ ശ്രമിക്കണം. അങ്ങനെ ആളുകളിലേക്ക് റീച്ച് ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
ഇപ്പോൾ ഒരു മെഡിക്കൽ കമ്പനിയുടെ ബ്രാൻഡ് അമ്പാസിഡർ ആണ്. 5 വർഷത്തെ കോൺട്രാക്ട് ആണ്. അത് കഴിഞ്ഞ് മാത്രമേ സിനിമയുമായി മുന്നോട്ട് പോകൂ. നല്ലൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് സമയമെടുത്ത് സിനിമ ചെയ്യാൻ തീരുമാനിച്ചത്.
വിവാഹത്തിന് പുതിയ കാറോ , സ്ത്രീധനമോ ഒന്നും ഇല്ല. നമ്മളെ ഇഷ്ടപ്പെടുന്ന കുറച്ച് പേരുണ്ട്, അവരെ ക്ഷണിച്ചിട്ടുണ്ട്. അവർക്കൊപ്പം കുറച്ച് സന്തോഷ നിമിഷങ്ങൾ പങ്കിടുകയെന്നത് മാത്രമാണ് ആഗ്രഹം. എന്നെ സംബന്ധിച്ച് വിവാഹം എന്നത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ്. പിന്നെ പെൺകുട്ടികളെ സംബന്ധിച്ച് അവർക്ക് വലിയ ആഗ്രഹം കാണും. പൊടിയുടെ ഡ്രസും കാര്യങ്ങളുമൊക്കെ കാണാൻ ഞാൻ കാത്തിരിക്കുകയാണ്. പൊടിയിപ്പോൾ സൂറത്ത് പോയിരിക്കുകയാണ്, ഡ്രസ് എടുക്കാൻ. എന്റെ വിവാഹ വസ്ത്രങ്ങളൊക്കെ വ്യത്യസ്ത ഇടങ്ങളിൽ ഏൽപ്പിച്ചിരിക്കുകയാണ്’, റോബിൻ പറഞ്ഞു.
CONTENT HIGHLIGHT: robin about his 2024