പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം ഇതാ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് മത്സരിക്കുകയാണ്. നാളെ പുലര്‍ച്ചെ നടക്കുന്ന പ്രഖ്യാപനച്ചടങ്ങില്‍ രണ്ട് വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്.
മികച്ച വിദേശഭാഷ ചിത്രം, സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്. മികച്ചനടിക്കുള്ള പുരസ്കാരത്തിന് മത്സരിക്കുന്നത് കേറ്റ് വിന്‍സ്‍ലെറ്റും ആഞ്ജലീന ജോളിയുമാണ്. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മല്‍സരിക്കുന്ന ഫ്രഞ്ച് ചിത്രം ‘എമിലിയ പെരസ്’ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് വെല്ലുവിളിയാണ്. പത്ത് നോമിനേഷനുകളാണ് മ്യൂസിക്കല്‍ കോമഡി ചിത്രമാണ് ഫ്രഞ്ച് സിനിമയ്ക്കുള്ളത്.
അതേസമയം, സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് 38കാരിയായ പായല്‍ കപാഡിയ. ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ദി ഡേ ഓഫ് ദി ജാക്കല്‍, ഷോഗണ്‍, സ്ലോ ഹോഴ്സസ്, സ്ക്വിഡ് ഗെയിം എന്നിവയും മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി ഡ്യൂണ്‍, കോണ്‍ക്ലേവ്, ദ് ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അണ്‍ നോണ്‍ എന്നീ ചിത്രങ്ങളും മത്സരിക്കും.
CONTENT HIGHLIGHT: all we imagine as light golden globe award