ചില സിനിമകൾ ആദ്യഭാഗം പുറത്തിറങ്ങി കഴിഞ്ഞാൽ പിന്നെ പ്രേക്ഷകർക്ക് അതിന്റെ രണ്ടാം മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരിക്കും. അതുപോലെ ഒരു മോഹൻലാൽ ചിത്രം ആണ് ദൃശ്യം. ആദ്യഭാഗത്തിന് ലഭിച്ച വൻ വരവേൽപ്പ് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും ലഭിച്ചിരുന്നു. നിലവിൽ ദൃശ്യം 3യുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നത്.
ദൃശ്യം 3 ഉടൻ ഷൂട്ട് തുടങ്ങുമെന്ന തരത്തിൽ വരെ അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്. ഇതിനിടയിൽ സിനിമയെ കുറിച്ച് സംവിധായകൻ ജീത്തു ജോഫ് തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോൾ. ദൃശ്യം 3 ഷൂട്ട് എന്ന് തുടങ്ങുമെന്നായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യം. ഇതിന് മറുപടിയായി ‘ഷൂട്ടൊന്നും തരുമാനം ആയിട്ടില്ല. എഴുതി കഴിഞ്ഞില്ലല്ലോ. ലാലേട്ടൻ പറഞ്ഞത് പോലെ ഞാൻ ശ്രമിക്കുന്നുണ്ട്. അതെന്ന് നടക്കുമെന്ന് എനിക്കറിയില്ല. നടന്നാൽ നടന്നുവെന്ന് പറയാം. ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതാണ് യാഥാർത്ഥ്യം. നല്ല രീതിയിൽ ഒരു സംഭവം കിട്ടിക്കഴിഞ്ഞാൽ ഞാനത് ചെയ്യും. മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. ദൃശ്യം കഴിഞ്ഞപ്പോൾ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചതല്ല. എല്ലാവരും ട്രൈ ചെയ്യാൻ പറഞ്ഞപ്പോൾ സംഭവിച്ചതാണ്. രണ്ടാം ഭാഗത്തെക്കാൾ കൂടുതൽ എഫെർട്ട് ഇടുന്നുണ്ട്.’ ജീത്തു ജോസഫ് പറഞ്ഞു.
മൂന്നാം ഭാഗം വലിയൊരു ഉത്തരവാദിത്വമാണ്. സീക്വലിന് തുടർച്ച എന്നത് വലിയ വെല്ലുവിളിയാണ്. മൂന്നാം ഭാഗത്തിനായി എല്ലാവരും ശ്രമിച്ചു കൊണ്ടിരിക്കയാണ് എന്ന് അടുത്തിടെ മോഹൻലാലും പ്രതികരിച്ചിരുന്നു.
STORY HIGHLIGHT: director jeethu joseph open up