Movie News

റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ബോളിവുഡ് ചിത്രം ദേവയുടെ ടീസര്‍ പുറത്ത് – roshan andrews shahid kapoor movie deva

ജനുവരി 31ന് ചിത്രം തീയേറ്ററില്‍ എത്തും

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ദേവയുടെ ടീസര്‍ പുറത്ത്. ഷാഹിദ് കപൂര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രത്തിൽ ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് കപൂര്‍ എത്തുന്നത്.

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മൂന്ന് വര്‍ഷത്തിനിപ്പുറമാണ് ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ജനുവരി 31ന് ചിത്രം തീയേറ്ററില്‍ എത്തുമെന്ന് ടീസര്‍ പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

നിവിന്‍ പോളി നായകനായ മലയാള ചിത്രം സാറ്റര്‍ഡേ നൈറ്റ് ആണ് അവസാനമായി പുറത്തിറങ്ങിയ ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രം. ആദ്യ ബോളിവുഡ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

STORY HIGHLIGHT: roshan andrews shahid kapoor movie deva