Celebrities

2025 നിവിന്റെ വർഷമായി മാറുമോ.? നിവിൻ പോളിയുടെ ലുക്ക് പ്രതീക്ഷ നൽകുന്നു എന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയിൽ വളരെ പെട്ടെന്ന് സക്സസ് ആകാൻ സാധിച്ച നടന്മാരുടെ കൂട്ടത്തിൽ ഉള്ള നടനാണ് നിവിൻ പോളി വലിയൊരു ആരാധകനിരയെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കാൻ നിവിൻ പോളിക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട് പിന്നീട് തന്റെ ശരീരത്തെ കാര്യമായ രീതിയിൽ ശ്രദ്ധിച്ചില്ല എന്ന കാരണം കൊണ്ടാണ് നിവിൻപോളി ഔട്ട് ആയിപ്പോയത് അടുത്ത സമയത്ത് താരം വർഷങ്ങൾക്കുശേഷം എന്ന സിനിമയിൽ ഒന്ന് രണ്ട് സീനിൽ മാത്രം വന്ന വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു ആ ഒരു സിനിമയുടെ മുഴുവൻ കൊണ്ടുപോയത് നിവിൻ പോളി ആണെന്ന് പറയുന്നതുപോലെയുള്ള ഒരു ഗംഭീര പെർഫോമൻസ് ആയിരുന്നു അതിൽ താരം കാഴ്ച വെച്ചിരുന്നത്

നിവിൻ പോളിയുടെ ഏറ്റവും വലിയ ഒരു പരാജയമായി പലരും പറഞ്ഞിരുന്നത് സ്വന്തം ശരീരത്തെ മികച്ച രീതിയിൽ ശ്രദ്ധിക്കുന്നില്ല എന്നതായിരുന്നു ഒരു നടൻ എങ്ങനെ ശരീരത്തെ ശ്രദ്ധിക്കണം എന്ന് അറിയില്ല എന്ന് ഇതിന്റെ പേരിൽ വളരെയധികം ട്രോളുകളും താരം കേട്ടിട്ടുണ്ട് ആ ട്രോളുകൾക്കൊക്കെ വർഷങ്ങൾക്കുശേഷം എന്ന സിനിമയിലൂടെ മറുപടി കൊടുക്കുകയായിരുന്നു നിവിൻ പോളി എന്ന് പറയുന്നതാണ് സത്യം

 

എന്നാൽ ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നിവിൻ പോളിയുടെ കിടിലൻ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത് നയൻതാരക്കൊപ്പം ഉള്ള ഏറ്റവും പുതിയ ചിത്രത്തിലാണ് എത്തുന്നത് ഇത് വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് കൂടുതൽ ആളുകളും മികച്ച കമന്റുകൾ ആയി എത്തുന്നത് നിവിന്റെ തിരിച്ചുവരവിനെ ഓർത്ത് തന്നെയാണ് എത്രയും പെട്ടെന്ന് മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ സാധിക്കട്ടെ എന്നും പഴയ നിവിനായി വരുവാനാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത് എന്നുമൊക്കെ പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട്. നിവിന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ എല്ലാവരും അത്രത്തോളം കിടുക്കൻ ലുക്കിലാണ് താരം എത്തിയിരിക്കുന്നത് എത്ര മനോഹരമായാണ് ഈ ചിത്രത്തിൽ താരത്തെ കാണാൻ എന്നും ഇത് നിവിന്റെ ഒരു തിരിച്ചു വരവ് തന്നെയായിരിക്കും എന്നുമാണ് കൂടുതൽ ആളുകളും കമന്റുകളിലൂടെ പറയുന്നത്. 2025 നിവിന്റെ വർഷമായി മാറട്ടെ എന്നും പലരും പറയുന്നു