വലിയതോതിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു നടിയാണ് ഹണി റോസ് പലപ്പോഴും താരത്തിന്റെ ശരീരത്തിന്റെ പേരിലാണ് വലിയ വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടതായി വരാറുള്ളത് എന്നാൽ അത്തരം വിമർശനങ്ങൾക്കൊന്നും വലിയ പ്രാധാന്യം താരം നൽകാറില്ല എന്നതും ശ്രദ്ധ നേടുന്ന കാര്യം തന്നെയാണ് എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ ഹണി റോസ് പങ്കുവെച്ച ഒരു കുറിപ്പ് വളരെയധികം ശ്രദ്ധ നേടിയിരുന്നു പ്രയോഗത്തിലൂടെ പണക്കാരനായ ഒരു വ്യക്തി തന്നെ വല്ലാതെ അപമാനിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു താരം പറഞ്ഞിരുന്നത് ഇത് വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. താരം ഉദ്ദേശിച്ച ആ പണക്കാരനായ വ്യക്തി ആരാണെന്ന് എല്ലാവർക്കും അറിയാം ഇപ്പോൾ ഇതിനെക്കുറിച്ച് അനുചന്ദ്രൻ എന്ന വ്യക്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.
View this post on Instagram
ഹണി റോസ്
ഇന്നത്തെയവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ടപ്പോൾ ആദ്യമായി അവരോടൊരിഷ്ടം തോന്നി. കുറേ നാളായി എനിക്കവരോടനുഭവപ്പെട്ടിരുന്ന വലിയൊരു വിയോജിപ്പിനുള്ള മറുപടി കൂടിയായിട്ടാണ് ഞാനാ ഇൻസ്റ്റ പോസ്റ്റിനെ കാണുന്നത്. മനഃപൂർവം പിന്നാലെ നടന്ന് ദ്വയാർത്ഥ പ്രയോഗത്തിലൂടെ നിരന്തരമായി തന്നെ ഉപദ്രവിക്കുന്ന വ്യക്തിയെ കുറിച്ചെഴുതി തുടങ്ങിയ ആ പോസ്റ്റിൽ വ്യക്തിയുടെ പേര് അവർ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷേ അതാര് , അയാളുടെ ഉപദ്രവം എത്തരത്തിലുള്ളതാണ് എന്നുള്ളതെല്ലാം വായനക്കാർക്ക് വ്യക്തമാണ്. കാരണം നമ്മളും അതിനൊക്കെ സാക്ഷികളാണല്ലോ. ഏതായാലും ആ വ്യക്തിയുടെ പേര് എന്ത് കൊണ്ടവർ പറഞ്ഞില്ല പോലുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. ബിക്കോസ് അതവരുടെ താല്പര്യം മാത്രമാണ്. അതിനവർക്കവരുടേതായ കാരണങ്ങളും കാണും. പിന്നെ പണമുള്ളവന്റെ മാനസിക വൈകൃതങ്ങളുടെ പുലമ്പലുകൾക്കിവിടെ സ്വീകാര്യത കൂടുതലാണല്ലോ. അതുകൊണ്ടാണല്ലോ പണമുള്ളവൻ കണ്ണിൽക്കണ്ട ഇന്റർവ്യൂസിൽ വരെ പോയിരുന്ന് ഹണിയെ പറ്റി ദ്വായർത്ഥപരമായി വിവരിക്കുന്നതും സ്ത്രീ അവതാരികമാർ വരെ അത് കേട്ട് ഇളിക്കുന്നതും.
അൺഫോർച്ചുണേറ്റ്ലി, കുറേ ക്യാഷ് ഇറക്കി ചാരിറ്റി ചെയ്താൽ പിന്നെ ഈ നാട്ടിലെ ഏത് കവലയിലിൽ പോയിരുന്നാൽ പോലും അവനവന്റെയുള്ളിലെ വൈകൃതത്തെ ഏത് തരത്തിൽ പുലമ്പാനും എളുപ്പമാണ്. സോ അത്തരത്തിൽ പെട്ട ഒരുത്തനോട് ഫൈറ്റ് ചെയ്യേണ്ടി വരികയെന്നാൽ നമ്മൾ അവന്റെ പണത്തോട് കൂടി ഫൈറ്റ് ചെയ്യുകയാണെന്നാണർത്ഥം.That’s not easy!ഏതായാലും അല്പം വൈകിയാണെങ്കിലും അവർ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഹണിയുടെ വസ്ത്രധാരണം ഹണിയുടെ ശരീരം – രണ്ടിനും ഇവിടെ തൽക്കാലം പ്രസക്തിയില്ല. മുകളിൽ പറഞ്ഞത് പോലെ അല്പം വൈകിയാണെങ്കിലും പറയാനുള്ളത് പറയാനുള്ള ആർജ്ജവം അവർ കാണിച്ചു. അത് മാത്രമാണ് ഞാൻ കാണുന്നത്.
മൗനം ഇടക്കെങ്കിലും പൊട്ടിച്ചെറിയുന്നുണ്ടല്ലോ.
Great