ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഗംഭീര ചിത്രം മാർക്കോയിൽ പ്രധാന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റി. ചിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേഷം കൈകാര്യം ചെയ്ത താരമാണ് അനശ്വര നടൻ തിലകന്റെ കൊച്ചു മകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ. മാർക്കോയിലെ വില്ലൻ വേഷത്തിലൂടെ തന്റെ സിനിമാ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് താരം. ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു എത്തിയിരുന്നത്. മാർക്കോയിലെ അഭിമന്യുവിന്റെ പ്രകടനം മലയാളക്കര ഒന്നാകെ ആഘോഷിക്കുകയാണ്.
ഇപ്പോഴിതാ മാർക്കോയ്ക്ക് ശേഷം തന്റെ പുതിയ സിനിമയുമായി എത്തുകയാണ് അഭിമന്യു. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബേബി ഗേളിലാണ് അഭിമന്യു തിലകനും കഥാപാത്രമായി എത്തുന്നത്. ബേബി ഗേളിൽ അഭിമന്യു വില്ലൻ വേഷത്തിൽ ആണോ അതോ സാധാരണക്കാരനായാണോ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയെന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ട്രാഫിക് എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ബേബി ഗേൾ. അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി -സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് രചന. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം നിർവഹിക്കുന്നത്.
STORY HIGHLIGHT: actor abhimanyu thilakan new movie