Celebrities

എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെ, ഐ മിസ് യൂ പപ്പ! കുറിപ്പുമായി ശ്രീലക്ഷ്മി – jagathy sreekumar daughter sreelakshmi

ജഗതി ശ്രീകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍. ഇൻസ്റ്റാഗ്രാമിലൂടെയാണ് ശ്രീലക്ഷ്മി കുറിപ്പ് പങ്കുവെച്ചത്. എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗമാണ് നിങ്ങളോടൊപ്പം. അന്നും ഇന്നും എന്നും നിങ്ങളാണ് ഏറ്റവും മികച്ചത് എന്നും താര പുത്രി കുറിച്ചു.

2011 വരെയും ഈ വികാരത്തിന്റെ ആഴം ഞാനറിഞ്ഞിരുന്നില്ല. എന്നാലിപ്പിപ്പോള്‍ ആ വേദനയുടെ കനം ഓരോദിവസവും ഞാനറിയുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി, കഴിഞ്ഞ 14 വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു. എന്നിട്ടും എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെ. ഐ മിസ് യൂ പപ്പ. എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗമാണ് നിങ്ങളോടൊപ്പം. അന്നും ഇന്നും എന്നും നിങ്ങളാണ് ഏറ്റവും മികച്ചത്. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഐ ലവ് യൂ’, ശ്രീലക്ഷ്മി കുറിച്ചു.

നടിയും നര്‍ത്തകിയും ആര്‍ജെയുമായ ശ്രീലക്ഷ്മി കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. 73-ാം പിറന്നാളാഘോഷിക്കുകയാണ് ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ. അപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് ഏറെക്കാലമായി വിട്ടുനിൽക്കുകയായിരുന്ന ജഗതി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലെ പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രത്തിലൂടെ തിരിച്ചെത്തുകയാണ്.

STORY HIGHLIGHT: jagathy sreekumar daughter sreelakshmi