തൃശൂർ: തൃശൂർ അന്നമനട പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് സ്വദേശിയായ വിളക്ക്പുറത്ത് വീട്ടിൽ രാജഷ് (39) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ വൈകിട്ട് 6.30യോടെയായിരുന്നു അപകടം. പെയിന്റിംഗ് തൊഴിലാളിയായ രാജേഷ്. മാളയിൽ നിന്നും ഫയർ ഫോഴ്സ് സംഘവും ചാലക്കുടി നിന്നും സ്ക്യൂബ ഡിവിങ് ടീം ഉം മാള പൊലീസ് സ്ഥലത്തെത്തിയിരുന്നു. രാത്രി 8.20 ഓടെ മൃതദേഹം കണ്ടെടുത്തു.
content highlight : young-man-drowned-in-river-at-thrissur