വീട്ടിൽ മുട്ട ഉണ്ടെങ്കിൽ വളരെ എളുപ്പം തയ്യാറാക്കാം ഒരു കിടിലൻ സ്നാക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം വേഗം തയ്യാറാക്കിയാലോ ?
ചേരുവകൾ
- മുട്ട – 2 എണ്ണം
- കാശ്മീരി മുളക് പൊടി – 1/2 സ്പൂൺ
- മഞ്ഞൾ പൊടി – 1/2 സ്പൂൺ
- കുരുമുളക് പൊടി – 1/4 സ്പൂൺ
- എണ്ണ – 4 സ്പൂൺ
- അരി പൊടി – 1/2
തയ്യറാക്കുന്ന വിധം
മുട്ട വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് പുഴുങ്ങി എടുക്കുക. ശേഷം പുഴുങ്ങിയ മുട്ട രണ്ടായിട്ട് മുറിച്ചെടുക്കുക. മസാല തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടി കുരുമുളകുപൊടി ഒപ്പം തന്നെ ക്രിസ്പിയായി കിട്ടുന്നതിന് കുറച്ച് അരിപ്പൊടി, മഞ്ഞൾപൊടി എന്നിവ ഒരു സ്പൂൺ വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക. ശേഷം ഈ മസാല മുട്ടയിൽ മുഴുവനായിട്ടും തേച്ച് പിടിപ്പിക്കുക. ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് വച്ചുകൊടുത്ത് ചെറിയ തീയിൽ നല്ലപോലെ രണ്ട് സൈഡും മൊരിയിച്ച് എടുക്കുക.
STORY HIGHLIGHT : Egg masala