Entertainment

ഒന്നിച്ചെത്തി ബാലയും കോകിലയും, ‘ഒരു വിശേഷ വാര്‍ത്തയുണ്ട്, പേര് വരെ തീരുമാനിച്ചു !’

വിവിധ കേസുകളിൽ അകപ്പെട്ടും വീണ്ടും വിവാഹം കഴിച്ചതിന്റെ പേരിലും കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞുനിന്ന താരമാണ് നടൻ ബാല. മുന്‍ ഭാര്യമാരുമായി ബന്ധപ്പെട്ട ഉണ്ടായ നിരവധി വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ബാല നാലാം വിവാഹം കഴിക്കുന്നത്. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല സ്വന്തമാക്കിയത്. കോകിലയ്ക്ക് ചെറുപ്പം മുതലേ തന്നെ തന്നെ ഇഷ്ടമായിരുന്നു എന്ന് ബാല പറഞ്ഞിട്ടുണ്ട്. വിവാഹ ശേഷം ഇരുവരും വൈക്കത്തേക്ക് താമസം മാറിയിരുന്നു. ഇവരുടെ ഒപ്പം ചില അടുത്ത ബന്ധുക്കളുമുണ്ട്. കോകിലയുടെ അമ്മയും ബാലയുടെയും ഭാര്യയുടെയും ഒപ്പം ഉണ്ടെന്നു ചില ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പുതിയ വീട്ടിലും ചെയ്യുന്ന കാര്യങ്ങൾ മുഴുവൻ അതേപടി പകർത്തി വീഡിയോ രൂപത്തിലാക്കി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്ന നടൻ വലിയ വിമർശനങ്ങളും നേരിട്ടിരുന്നു. ഇപ്പോൾ ഇതിനിടെയാണ് സന്തോഷ വാർത്തയുമായി ബാല എത്തിയിരിക്കുന്നത്.

ഒരു വിശേഷവാര്‍ത്ത പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ബാലയും കോകിലയും എത്തിയത്. മനോഹരമായിട്ടുള്ളൊരു ചാനല്‍ തുടങ്ങാന്‍ പോവുന്നു. അതിന്റെ ലോഞ്ച് അടുത്ത് തന്നെയുണ്ടാവും. ബാല കോകില ലോഞ്ചിംഗ് ഉടനെയുണ്ടാവും. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പങ്കിടാനാണ് ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ അതിന് നല്ല ഗുണങ്ങളുണ്ടാവും. ജീവിതത്തില്‍ ഓരോനിമിഷവും നമുക്ക് അത്ഭുതമാണ്, അടുത്ത നിമിഷം എന്താണെന്ന് നമുക്കറിയില്ല. അത് തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹവും എന്നുമായിരുന്നു ബാല പറഞ്ഞത്. കോകിലയും ബാലയ്‌ക്കൊപ്പം വീഡിയോയിലുണ്ടായിരുന്നു.

നിരവധി പേരായിരുന്നു പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ നിങ്ങളുടേത് മാത്രമായിരിക്കണം എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ അതില്‍ കൊണ്ടുവരരുത്. അതെല്ലാം കഴിഞ്ഞു, കരിപുരണ്ട കാര്യങ്ങളൊന്നും ഇനി ഓര്‍ക്കേണ്ട എന്നും കമന്റുകള്‍ ഉണ്ട്. ഇതൊരു നല്ല തീരുമാനം ആണെങ്കിലും ബാല ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരാധകര്‍ കമന്റുകളിലൂടെ പറയുന്നത്. ക്യാമറ തൂക്കി നടക്കുന്ന യൂട്യൂബ് ചാനലുകളെ വീട്ടില്‍ നിന്ന് ഒഴിവാക്കിയാല്‍ തന്നെ നിങ്ങളുടെ 99% പ്രശ്‌നങ്ങളും തീരും. ബാല ഇനിയെങ്കിലും അന്തസായിട്ട് ജീവിക്കാന്‍ നോക്ക്… വിശേഷം എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. പക്ഷെ യൂട്യൂബ് എന്ന് കേട്ടപ്പോള്‍ ആ സന്തോഷം പോയി എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം കഴിക്കുന്നത്. അതിനു മുന്‍പ് ഒരു പ്രണയവിവാഹം നടന്നെങ്കിലും അത് വളരെ രഹസ്യമായിരുന്നു. അടുത്തിടെ അമൃതയാണ് ഇക്കാര്യം പുറംലോകത്തിനോട് വെളിപ്പെടുത്തുന്നത്. അമൃതമായി വേര്‍പിരിയുകയും മകളുടെ പേരില്‍ വിവാദങ്ങളുണ്ടാക്കുകയും ചെയ്ത് ബാലയും അമൃതയും സ്ഥിരം വാക്കുതര്‍ക്കങ്ങളിലായിരുന്നു. ഇതിനിടയില്‍ ബാല ഡോക്ടറായ എലിസബത്തുമായി ഒരുമിക്കുകയും ചെയ്തു. ഇരുവരുടെയും വിവാഹം ഏറെ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു എന്നാല്‍ ഇടയ്ക്ക് ആ ബന്ധവും വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് ബാല മാമന്റെ മകളായ കോകിലയുമായി ഒരുമിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.