2019 ൽ പുറത്തിറങ്ങിയ ‘ലയൺ കിങ്’ എന്ന ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയ ചിത്രമാണ് ‘മുഫാസ’. ഡിസംബർ 20 ന് ലോകമെമ്പാടും റിലീസിനെത്തിയ സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇംഗ്ലീഷിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തിയിരുന്നു. മലയാളം കണ്ട ഏറ്റവും വലിയ ഹൈ വയൻസ് ചിത്രമായ മാർക്കോയ്ക്ക് ഒപ്പം റിലീസ് ചെയ്ത മുഫാസ വമ്പൻ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ദ ലയൺ കിംഗ് എന്ന ചിത്രത്തിന്റെ പ്രീക്വലായ മുഫാസ ആണ് ആ ചിത്രം. 200 മില്യൺ ബജറ്റലൊരുങ്ങയ മുഫാസ ആദ്യ ദിനം മുതൽ ബോക്സ് ഓഫീസിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഒടുവിൽ റിലീസ് ചെയ്ത് പതിനാറ് ദിവസമാകുമ്പോൾ മുഫാസയുടെ ആകെ കളക്ഷൻ 3250 കോടിയാണ്. സാക്നിൽക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുഫാസയുടെ ഇന്ത്യ നെറ്റ് കളക്ഷൻ 131.25 കോടിയാണ്. ഓവർസീസിൽ നിന്നും 2050 കോടിയും ചിത്രം നേടി. ഇന്ത്യ ഗ്രോസ് കളക്ഷൻ 155.25 കോടിയുമാണ്. ഷാരൂഖ് ഖാന്റെയും മഹേഷ് ബാബുവിന്റെയും ശബ്ദ സാനിധ്യം ചിത്രത്തിന് ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ കൂടുതൽ വരവേൽപ്പ് ലഭിക്കാൻ കാരണമായി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ കഥയാണ് ‘മുഫാസ: ദ ലയൺ കിംഗി’ലൂടെ പറയുന്നത്. ബാരി ജെങ്കിൻസാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. അനാഥനിൽ നിന്ന് മുഫാസ എങ്ങനെ അധികാരത്തിലെത്തുന്നു എന്നതും അതിലേയ്ക്കുള്ള യാത്രയുമാണ് സിനിമയുടെ കഥ. ചിത്രത്തിൽ റാഫിക്കിയായി ജോൺ കാനി, പുംബയായി സേത്ത് റോജൻ, ടിമോനായി ബില്ലി ഐക്നർ, സിംബയായി ഡൊണാൾഡ് ഗ്ലോവർ, നളയായി ബിയോൺസ് നോൾസ്-കാർട്ടർ എന്നിവരാണ് ശബ്ദം നൽകുന്നത്.
അതേസമയം, മുഫാസയ്ക്കൊപ്പം വന്ന മാർക്കോ ഇതിനകം 100 കോടി ക്ലബ്ബെന്ന സുവർണ നേട്ടം കൊയ്തു കഴിഞ്ഞു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം സംവിധാനം ചെയ്തത് ഹനീഫ് അദേനിയാണ്. നിലവിൽ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ മാർക്കോയുടെ പ്രദർശനം തുടരുന്നുണ്ട്.