മലയാള സിനിമയിൽ വളരെ ചെറിയ സമയം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് ഹണി റോസ് കഴിഞ്ഞദിവസം ഹണി റോസ് മാധ്യമങ്ങളിൽ വലിയതോതിൽ ശ്രദ്ധ നേടിയിരുന്നു പണക്കാരനായ ഒരു വ്യക്തി തന്നെ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ നിരന്തരമായി ഉപദ്രവിക്കുന്നു എന്നും ഇനി താൻ പ്രതികരിക്കാതിരിക്കില്ല എന്നും പറഞ്ഞു കൊണ്ടായിരുന്നു ഹണി റോസ് ഒരു പോസ്റ്റ് പങ്കുവെച്ചത് ഇതിന് പിന്നാലെ ഹണി റോസിന് അനുകൂലിച്ചുകൊണ്ട് നിരവധി ആളുകൾ എത്തുകയും ചെയ്തിരുന്നു അത്തരത്തിൽ ട്രാൻസ്ജെൻഡർ ആയ സൂര്യ ഇഷാൻ പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ഹണി ചേച്ചിഅവർ ഒരു നടിയാണ്. സൗന്ദര്യവും ആകാര ഭംഗിയും ഉണ്ട്. സിനിമയ്ക്ക് പുറമേ നിരവധി ഉദ്ഘടനങ്ങളിൽ അവർ പങ്കെടുക്കുന്നു. അവരുടെ സൗന്ദര്യത്തെ പ്രൊജക്റ്റ് ചെയ്തു കാണിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ഒക്കെത്തന്നെയാണ് അവർ ഉപയോഗിക്കുന്നത്. അവരുടെ ജോലിക്ക് അത് ചിലപ്പോൾ ആവശ്യമായേക്കാം. അവരെ വിളിക്കുന്ന ആളുകൾക്കും അതാണ് വേണ്ടത് . അല്ലങ്കിൽ പിന്നെ ഇതൊന്നുമല്ലാത്ത വേറൊരു സ്ത്രീയെ വിളിച്ചാൽ പോരെ.
സൈബർ ഇടങ്ങളിലെ മാന്യന്മാർ എന്നറിയപ്പെടുന്ന ഒരുകൂട്ടം മനുഷ്യർ അവരെ കാണുന്നിടങ്ങളിലെല്ലാം കമന്റുകൾ കൊണ്ട് പൊങ്കാലയിടാറുണ്ട്. അവർ അത് കണ്ടെന്നു നടിക്കുന്നേയില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ അവരുടെ തൊഴിലുമായി മുന്നോട്ടു പോകുന്നു. ഇന്റർവ്യൂകൾ കാണുമ്പോൾ കരുതാറുണ്ട്, എത്ര മര്യാദപരമായിട്ടാണ് അവർ ഇത്തരത്തിലുള്ള വിമർശനങ്ങളെ സമീപിക്കുന്നത് എന്ന്.
ഇപ്പോൾ ഹണി റോസിന് ഒരാളുടെ പെരുമാറ്റങ്ങളിൽ നിന്നും സമീപനങ്ങളിൽ നിന്നും ഉണ്ടായ പ്രയാസം തുറന്നുപറയുന്നു. ആളുകൾ കൂടുന്നിടത്ത് ആളാകാൻ വേണ്ടി ഏതെങ്കിലും ഒരുത്തൻ ദ്വയാർത്ഥ പ്രയോഗം നടത്തി, തന്നെ പരാമർശിച്ചാൽ ഉടൻ അതിനു പ്രതികരിച്ച് നല്ലപിള്ള ആണന്നു തെളിയിച്ചിരിക്കണം എന്നാണ് നിഷ്ക്കളങ്കരായ ചിലരുടെ പറച്ചിൽ.
അനാവശ്യം കാണിക്കുകയോ പറയുകയോ ചെയ്യുമ്പോൾ തൽക്ഷണം പൊട്ടിത്തെറിക്കുന്ന രീതിയിൽ നിർമ്മിച്ചു വെച്ചിരിക്കുന്ന ബോംബുകൾ ഒന്നുമല്ല എല്ലാ സ്ത്രീകളും.
അവരെപ്പോലെയൊരാൾക്ക് മുന്നിൽ നിൽക്കുന്ന ജനക്കൂട്ടം , അവർ ഏറ്റെടുത്തു വന്നിരിക്കുന്ന പരിപാടി, അതിനു ശേഷം സംഭവിച്ചേക്കാവുന്ന ഭൂകമ്പങ്ങൾ, പരിപാടി ഏൽപ്പിച്ചിരിക്കുന്ന ആളുകൾ ഇങ്ങനെ ഇങ്ങനെ അനേകം കാര്യങ്ങൾ അവർക്കു ചിന്തിക്കേണ്ടിവരും
പ്രശ്നങ്ങൾ ഉണ്ടാകുന്നതോ അതിന്റെ ഭാഗമായി ചർച്ചചെയ്യപ്പെടുന്നതോ ബുദ്ധിമുട്ടുള്ള ഒരാളാണ് അവരെങ്കിൽ ഉറപ്പായും സാധാരണപോലെ പുഞ്ചിരിയോടുകൂടിത്തന്നെ ആ പരിപാടിയിൽ പങ്കെടുത്ത് മടങ്ങേണ്ടി വന്നെന്നുമിരിക്കും . എന്നുകരുതി എല്ലാം അവരങ്ങ് ആസ്വദിച്ച് സുഖിച്ചിട്ടുണ്ട് എന്ന് ധരിക്കരുത്.
പിന്നെ ഞാൻ എന്നോട് അരുതായ്മ പറഞ്ഞാൽ, അത് ഏതു സാഹചര്യത്തിലായാലും പോടാ മൈ** എന്ന് പറയും എന്ന് കരുതി,. ഓരോ ആളുകൾക്കും ഓരോ സ്വഭാവവും പെരുമാറ്റരീതികളും ഒക്കെത്തന്നെയാണ്.
എന്തായാലും ഹണി റോസ് സ്ഥിരമായി വഷളത്തരങ്ങൾ എഴുന്നള്ളിക്കുന്ന ഒരുത്തന് എതിരെ നിയമ നടപടി സ്വീകരിക്കുന്നു എന്ന ധൈര്യത്തെ പ്രശംസിക്കുന്നു.
അവർക്ക് അവരുടെ തൊഴിലിടത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ.ചേച്ചിയോടൊപ്പം
story highlight; honey rose issue