മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് അനശ്വര രാജൻ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള ഒരു താരം തന്നെയാണ് അനശ്വര താരത്തിന്റെ ഓരോ കഥാപാത്രങ്ങളും വളരെയധികം മികച്ചതായി തന്നെയാണ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. മലയാള സിനിമയിൽ ഭാഗ്യ നടി എന്നുള്ള ഒരു ലേബൽ കൂടി താരത്തിന് സ്വന്തമായി ഉണ്ട്.
ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു പരിധിയിൽ കൂടുതലുള്ള ഓൺലൈൻ മീഡിയയുടെ കടന്നുകയറ്റത്തെ കുറിച്ചാണ് അനശ്വര സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
“പലപ്പോഴും എവിടെയെങ്കിലും പോകുമ്പോഴുള്ള മീഡിയയുടെ വീഡിയോ എടുക്കൽ എനിക്ക് അൺ കംഫർട്ടബിൾ ആയി തോന്നിയിട്ടുണ്ട് ഞാൻ അതിനെ പലപ്പോഴും റിയാക്ട് ചെയ്യുകയും ചെയ്തിട്ടുണ്ട് നിങ്ങൾക്ക് ആകാശത്തുനിന്ന് എടുക്കാതെ ഭൂമിയിൽ നിന്ന് എടുത്തൂടെ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട് മുകളിൽ നിന്ന് വീഡിയോ എടുത്താലും ഇങ്ങനെ കാണുകയുള്ളൂ”
. ഈ കാലത്ത് പല നടിമാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നത്തെക്കുറിച്ച് തന്നെയാണ് അനശ്വര സംസാരിച്ചത് ഓൺലൈൻ മീഡിയയുടെ വലിയ തോതിലുള്ള കടന്നുകയറ്റം വലിയ പ്രശ്നങ്ങൾ തന്നെയാണ് നടിമാർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത് പലരുടെയും പ്രൈവസിയെ തന്നെ ബ്രേക്ക് ചെയ്യുന്നത് തരത്തിലുള്ള ഒരു ഇടപെടൽ ആണ് ഇത് ഒരിക്കൽ നടി നിഖിലവിമലും ഈ പ്രശ്നത്തെക്കുറിച്ച് സംസാരിച്ചിട്ട് ഉണ്ടായിരുന്നു അമിതമായ രീതിയിലുള്ള ഓൺലൈൻ മീഡിയയുടെ കടന്നുകയറ്റം വല്ലാതെ ബാധിക്കുന്നു എന്ന തരത്തിലായിരുന്നു സംസാരിച്ചിരുന്നത് ഈ വാക്കുകൾ ഒക്കെ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇപ്പോൾ അനശ്വര രാജ ഈ കാര്യത്തെക്കുറിച്ച് തുറന്നു പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്