റിയാദ് : വിദേശ ഇന്ത്യക്കാർക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയാണ് പ്രവാസി ഭാരതീയ ഈ പരമോന്നത ബഹുമതിക്ക് ഈ വർഷം സൗദി അറേബ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് കർണാടകയിലെ ഗുൽബർഗ്ഗാ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ഡോക്ടർ സെയ്ദ് അൻവർ ഖുർഷിദ് ആണ്. ഇദ്ദേഹം റിയാദിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ് ജനുവരി എട്ടു മുതൽ 10 വരെ ഒഡീഷ്യയിലെ ഭുവനേശ്വറിൽ നടക്കുന്ന പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഭാഗമായി ആണ് പ്രവാസി ഭാരതീയ സമാൻ ജേതാക്കളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്
പുരസ്കാരങ്ങളും ഈ സമ്മേളനത്തിൽ സമ്മാനിച്ചു ലോകത്തിന്റെ തന്നെ നാനാ ദിക്കുകളിൽ നിന്നും ആകെ 27 പേരെ മാത്രമാണ് ഈ സമ്മാനത്തിന് അർഹരായി തിരഞ്ഞെടുത്തത് ഗൾഫ് മേഖലയിൽ നിന്നും ആകെ രണ്ടുപേർ മാത്രമാണ് ഈ പട്ടികയിൽ ഉൾപ്പെട്ടത് ബിസിനസുകാരനായ രാമകൃഷ്ണൻ ശിവസ്വാമി അയ്യരും സൗദിയിൽ നിന്നും ഇന്റൻസീവ് കെയർ മെഡിസിൻ വിദഗ്ധനായ ഡോക്ടർ സെയ്ദ് അൻവർ ഖുർഷിദുo. തുടക്കം മുതലേ ഇദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു ഇന്ത്യൻ സ്കൂൾ സ്ഥാപിക്കുവാനും ഹജ്ജ് സേവന രംഗത്തും ഒക്കെ സജീവ സാന്നിധ്യമായിരുന്നു തീർത്ഥാടന കാലത്ത് മക്കയിലേക്ക് പോയി മിന ആശുപത്രിയിൽ സേവനം ചെയ്യുകയും ചെയ്തു.