മലയാളം സിനിമയിലെ ജനപ്രിയ ജോഡികളായ ദിലീപും കാവ്യ മാധവനും പെട്ടെന്നൊരു സുപ്രഭാതത്തിൽ ആയിരുന്നു വിവാഹിതരായത്. അതീവ രഹസ്യമാക്കി വെച്ച് മുഹൂർത്തത്തിന് തൊട്ടുമുൻപാണ് ദിലീപ് വിവാഹത്തെക്കുറിച്ച് അറിയിച്ചത്, 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ കൂട്ടുകെട്ട് ‘പിന്നെയും’ വരെ തുടരുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളില്‍ മിക്കവയും സൂപ്പര്‍ഹിറ്റായിരുന്നു. വിവാഹത്തോടെ കാവ്യ മാധവന്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു
കേരളത്തിലെ ഏറ്റവും കൂടുതൽ സെലിബ്രേറ്റി മേക്കപ്പുകൾ ചെയ്ത ഒരു വ്യക്തി ആയിരിക്കും ഉണ്ണി പി എസ്. കാവ്യയുടെയും ദിലീപിന്റെയും വിവാഹത്തെപ്പറ്റി ഈയിടെ ഒരു ഇൻറർവ്യൂ ഉണ്ണി പറയുകയുണ്ടായി. ‘കാവ്യ മാധവൻ തൻറെ അടുത്ത സുഹൃത്തായിരുന്നു, അതുകൊണ്ടുതന്നെ ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തെപ്പറ്റി രണ്ടുദിവസം മുന്നേ തനിക്ക് അറിവുണ്ടായിരുന്നു. കാവ്യയുടെ മേക്കപ്പ് ചെയ്യാൻ പോയപ്പോൾ വിവാഹം അതീവ രഹസ്യമാക്കി വെച്ചിരുന്നതുകൊണ്ട് കൂടെയുണ്ടായിരുന്ന വർക്കേഴ്സിന് പോലും വിവാഹത്തെപ്പറ്റി അറിവുണ്ടായിരുന്നില്ല. ആ ദിവസങ്ങൾ വളരെ ടെൻഷൻ നിറഞ്ഞതായിരുന്നു.’
ഈയിടെയാണ് ദിലീപിന്റെയും കാവ്യയുടെയും വിവാഹ വാർഷികം ആഘോഷിച്ചത്. ഇരുവരും ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. മക്കളായ മഹാലക്ഷ്മി മിനാക്ഷി എന്നിവരോടൊപ്പം ഇരുവരും സന്തുഷ്ടരായി ഇന്ന് ജീവിക്കുന്നു
CONTENT HIGHLIGHT : Makeup Artist Unni Ps Reveals