Pravasi

സൗദിയിൽ കർശന പരിശോധന ഒരാഴ്ചയ്ക്കിടയിൽ പെട്ടത് പത്തോൻപതിനായിരത്തിലധികം പ്രവാസികൾ

റിയാദ് : തൊഴിൽ താമസ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദിയിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ കർശന പരിശോധന നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഡിസംബർ 26 മുതൽ ജനുവരി ഒന്നു വരെ 19541 ഓളം നിയമലംഘകരെയാണ് പിടികൂടിയിരിക്കുന്നത് സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് ഇത്രത്തോളം ആളുകളെ പിടികൂടിയിരിക്കുന്നത്

പിടികൂടിയിരിക്കുന്നവരിൽ തന്നെ പതിനായിരത്തിൽ കൂടുതൽ ആളുകൾ ഇക്കാമ പുതുക്കാതെയും താമസ നിയമം ലംഘിച്ചും കഴിയുന്നവരാണ്. 4000 അധികം ആളുകൾ അതിർത്തി സുരക്ഷാ ലംഘകരും 3000ത്തിൽ അധികം ആളുകൾ തൊഴിൽ നിയമലംഘകരുമാണ് ഈ രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നവർക്കും പ്രശ്നങ്ങളുണ്ടായിട്ടുണ്ട് 953 പേരാണ് ഈ ഒരു കാര്യത്തിൽ അറസ്റ്റിൽ ആയിരിക്കുന്നത് 58% ആളുകൾ എത്യോപ്യൻ പൗരന്മാരാണ് എന്നും മനസ്സിലാക്കാൻ സാധിക്കുന്നു 40% യമനികളും രണ്ട് ശതമാനം മറ്റു രാജ്യക്കാരുമാണ് ഇതിൽ ഉൾപ്പെടുന്നത്. അനധികൃതമായ രാജ്യത്തുനിന്നും പുറത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ 129 ഓളം ആളുകൾ അറസ്റ്റിലായി. താമസം ജോലി തുടങ്ങിയവ അതിർത്തി സുരക്ഷാ നിയമലംഘകാർക്ക് നൽകിയ 27 പേരെയും പിടിയിലാക്കിയിട്ടുണ്ട് നിലവിൽ നടപടികൾ നേരിടുന്ന 33724 നിയമലംഘകരിൽ മുപ്പതിനായിരത്തി എഴുനൂറ്റി ഇരുപത്തിനാല് പുരുഷൻമാരും 3039 സ്ത്രീകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.

Latest News