ദുബായ്: വിമാനങ്ങളുടെ പേര് പറയുമ്പോൾ ഏറ്റവും കൂടുതൽ ആളുകളുടെ മനസ്സിലേക്ക് ഓടിവരുന്ന പേര് എമിറേറ്റ്സ് എന്ന വിമാനം ആയിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാഭിമാനങ്ങളിൽ ഒന്നായിയാണ് എമിറേറ്റ്സിനെ കണക്കാക്കുന്നത് എമിറേറ്റ്സ് എ 380 തകർന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം വ്യാപകമായി വാർത്ത പ്രചരിച്ചിരുന്നു ഈ വാർത്തയ്ക്ക് പിന്നീട് സത്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോൾ അധികൃതർ. ഔദ്യോഗികമായ ഒരു പ്രസ്താവനയിലൂടെയാണ് ഈ കാര്യത്തിന് ഒരു വിശദീകരണം എമിറേറ്റ്സ് നൽകിയിരിക്കുന്നത്
എമിറേറ്റ്സ് എ 380 തകർന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തീർത്തും തെറ്റാണെന്നും ആരോ കെട്ടിച്ചമച്ചതാണ് എന്നുമാണ് ഈ എയർലൈൻസ് വ്യക്തമാക്കി ഇരിക്കുന്നത്. മാത്രമല്ല ഈ വിമാനം തകർന്നു എന്ന തരത്തിലുള്ള വാർത്തകൾ ചില സോഷ്യൽ മീഡിയ പേജുകളിൽ കണ്ടുവെന്നും ആ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് ഇവർ വിശദമാക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന അപകടകരമായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുവാനായി വീഡിയോ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ ഈ വീഡിയോ വ്യാജമാണെന്ന് തെളിയിക്കണമെന്ന് ഒക്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഇവർ പറയുന്നു..
യാത്രക്കാരുടെ സുരക്ഷിതത്വത്തിൽ എപ്പോഴും പ്രാധാന്യം കൽപ്പിക്കുന്നവരാണ് തങ്ങളെന്നും അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങൾ വളരെ ഗൗരവകരമായ രീതിയിലാണ് കാണുന്നത് എന്നും ഇവർ കൂട്ടിച്ചേർത്തു..