റിയാദ് : സൗദി അറേബ്യയുടെ ഏറ്റവും വലിയ കയറ്റുമതി എന്നത് എണ്ണ തന്നെയാണ്. സൗദി അറേബ്യയുടെ സംസ്കൃത കയറ്റുമതി കഴിഞ്ഞ 9 മാസത്തിനിടയിൽ ഡിസംബറിൽ ആയിരുന്നു ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു കയറിയത് പ്രതിദിന കയറ്റുമതി തന്നെ 6.33 ദശലക്ഷം ബാറലായി ഉയരുകയായിരുന്നു. ഒരു പ്രമുഖ ബിസിനസ് മാധ്യമം സമാഹരിച്ച കണക്കുപ്രകാരം ആയിരുന്നു ഈ ഒരു ഉയർച്ച കാണാൻ സാധിച്ചത്.
ഉൽപാദനം വെട്ടിക്കുറക്കൽ നടപടി ആരംഭിക്കുന്നതും വിപണിയിൽ വിതരണം മന്ദഗതിയിൽ ആക്കുന്നതും ഈ ഏപ്രിൽ വരെ നീട്ടി വയ്ക്കും എന്ന് ഓപെക് പ്ലസ് സഖ്യം സമ്മതിച്ചതിന് ശേഷമാണ് ഈ ഒരു വർദ്ധനവ് ഉണ്ടായത്. കഴിഞ്ഞ നവംബറിൽ പ്രതിദിന കയറ്റുമതിയായി 6.16 ദശലക്ഷം ബാറിൽ ആയിരുന്നു എത്തിയത് ഡിസംബർ ആവുമ്പോഴേക്കും 6.33 ദശലക്ഷം ബാറരലായി ഇത് കുതിച്ചുയരുകയായിരിക്കും ചെയ്യുക.
ട്രാക്കിംഗ് ഏജൻസി കെപ്ലറിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം എണ്ണ കയറ്റുമതി പ്രതിദിനം 6.06 ദശലക്ഷം ബാറിൽ ആയിരുന്നു എന്നും പറയുന്നു. ഇന്ത്യയിലേക്ക് ക്രൂഡോയിലിന്റെ ഒഴുക്ക് 2024 മാർച്ച് ശേഷം ഉള്ള ഏറ്റവും ഉയർന്ന നില ഡിസംബറിലാണ്.