Beauty Tips

ബീറ്റ്റൂട്ട് ഉണ്ടോ വീട്ടിൽ.? എങ്കിൽ ഇനി മുതൽ ചർമ്മസംരക്ഷണം എളുപ്പമാണ്

മുഖത്ത് വരുന്ന പാടുകളും ചുവവുകളും എല്ലാവരെയും അലട്ടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് ഇതിന് എന്താണ് ഒരു പരിഹാരം നമുക്ക് വീട്ടിൽ തന്നെ ഇതിനുള്ള പരിഹാരം ചെയ്യാൻ സാധിക്കും. അതിന് ഒരുപാട് കാര്യങ്ങൾ ഒന്നും ആവശ്യമില്ല നമ്മൾ വീട്ടിൽ വാങ്ങുന്ന പച്ചക്കറി മാത്രം മതി അതിൽ ബീറ്റ്റൂട്ട് ആണ് ഏറ്റവും മികച്ച ഒരു മാർഗ്ഗം നമ്മുടെ ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിന് അധികമാളുകളും സ്ഥിരമായി ഉപയോഗിക്കുന്നത് ബീറ്റ് റൂട്ട് തന്നെയാണ് ഉപയോഗിച്ച് എങ്ങനെയാണ് മുഖത്തെ ചുളിവുകൾ മാറ്റുന്നത് എന്ന് നോക്കാം

ബീറ്റ്റൂട്ടും തൈരും ചേർന്ന പാക്ക്

രണ്ട് സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസിലേക്ക് തൈര് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാവുന്നതാണ് ഈ പാക്ക് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം മുഖക്കുരുവും അതിന്റെ പാടുകളും നീക്കം ചെയ്യുന്നതിന് ഇത് മികച്ച ഒരു മാർഗ്ഗമാണ്

ബീറ്റ്റൂട്ട് കറ്റാർവാഴ

ബീറ്റ്റൂട്ട് ജ്യൂസ് അല്പം കറ്റാർവാഴ ജെല്ല് ചേർത്ത് ഇളക്കി യോജിപ്പിക്കണം ശേഷം മുഖത്ത് പുരട്ടുകയാണ് വേണ്ടത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പായ്ക്ക് ഇടുകയാണെങ്കിൽ മുഖത്ത് നല്ല തിളക്കം ലഭിക്കും

ബീറ്റ്റൂട്ടും പാലും

ഒരു ടീസ്പൂൺ പാലിലേക്ക് മൂന്ന് സ്പൂൺ വെളിച്ചെണ്ണ രണ്ട് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് മിശ്രിതമാക്കി ഈ പാക്ക് മുഖത്ത് പുരട്ടി മസാജ് ചെയ്യാം 15 മിനിറ്റിനുശേഷം ഇത് കഴുകി കളയാവുന്നതാണ്.