മലയാളികൾക്ക് വളരെ സുപരിചിതയായ വ്യക്തിയാണ് അഭിരാമി സുരേഷ് അമൃത സുരേഷിന്റെ സഹോദരി എന്നതിലുപരി സ്വന്തമായ ലേബലിലും അഭിരാമി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട് സ്വന്തമായി യൂട്യൂബ് ചാനലും ബിസിനസും ഒക്കെ അഭിരാമിക്ക് ഉണ്ട് അടുത്ത സമയത്ത് ഷാജി പാപ്പൻ എന്ന ഓൺലൈൻ ചാനലിന് അഭിരാമി നൽകിയ ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ചേച്ചിയുടെ വിവാഹ ജീവിതത്തെ കുറിച്ചാണ് അഭിരാമി സംസാരിക്കുന്നത് വാക്കുകൾ ഇങ്ങനെ
“ഞങ്ങൾ ആശ്രമവും ഒക്കെയായി നടന്നിട്ടുള്ള ആളുകളാണ് എന്റെ ചേച്ചിയുടെ കല്യാണം നടക്കുന്ന സമയത്ത് എന്റെ അച്ഛൻ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് ഞങ്ങൾക്കാർക്കും ഈ വിവാഹത്തിന് സമ്മതമായിരുന്നില്ല എന്നത് അത് ആ വ്യക്തിയോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല ഞങ്ങളുടെ സാഹചര്യങ്ങൾ ഉണ്ടായിരുന്നു ഇത്രയും വലിയ ഫാമിലിയിൽ നിന്നും സാമ്പത്തികമായി ഉയർന്ന നിലയിൽ നിന്നും വരുന്ന ഒരാളെ വിവാഹം കഴിക്കാൻ ആർക്കും താല്പര്യം ഉണ്ടായിരുന്നില്ല എന്റെ ചേച്ചി അത്രത്തോളം ഫൈറ്റ് ചെയ്താണ് ആ കല്യാണം നടത്തിയത്.
ചേച്ചിയുടെ ജീവിതം കണ്ടുള്ള ഡ്രോമ കാരണമാണ് ഞാൻ വിവാഹം പോലും കഴിക്കാതിരിക്കുന്നത് ഈ അടുത്തകാലത്താണ് ചേച്ചി അനുഭവിക്കേണ്ടിവന്ന ചില കാര്യങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞത് അതും എന്നോട് മാത്രമാണ് പറഞ്ഞിട്ടുള്ളത് അമ്മയോട് ഒന്നും പറഞ്ഞിട്ട് പോലുമില്ല അതൊക്കെ കേൾക്കുമ്പോൾ എനിക്ക് അയാളോട് നല്ല ദേഷ്യം തോന്നും. അതേ വ്യക്തി മറ്റുള്ളവർക്ക് നല്ലവനായിരിക്കും പക്ഷേ എന്റെ ചേച്ചിയോട് അയാൾ ചെയ്തത് വെച്ച് നോക്കുമ്പോൾ എനിക്ക് അയാൾ ഒരിക്കലും നല്ല വ്യക്തിയല്ല “