ജയം രവിയും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കാതലിക്കാ നേരമില്ലൈ. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒന്നിൽ അധികം പ്രണയ ബന്ധങ്ങളുമായി നടക്കുന്ന ജയം രവിയും ഗർഭിണിയായ നിത്യ മേനോനും തമ്മിലുള്ള രംഗങ്ങളും രസകരമായ മുഹൂർത്തങ്ങളുമാണ് ട്രെയിലറിൽ ഉടനീളം. ചിത്രം ജനുവരി 14ന് തീയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ സംവിധാനം കിരുത്തിഗ ഉദനിധിയാണ് നിര്‍വഹിക്കുന്നത്.
പറഞ്ഞു കേട്ട ചില കഥകളാണ് സിനിമയ്ക്ക് അടിസ്ഥാനമെന്ന് കിരുത്തിഗ ഉദയനിധി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചില യഥാര്‍ഥ സംഭവങ്ങളും തന്റെ സിനിമയ്ക്ക് പ്രചോദനമായെന്നനും കിരുത്തിഗ ഉദയനിധി വെളിപ്പെടുത്തി. റെഡ് ജെയ്ന്റ് മൂവിസാണ് നിര്‍മിക്കുന്നത്. എം. ഷേന്‍ഭാഗ മൂര്‍ത്തി, ആര് അര്ജുന് ദുരൈ എന്നിവരാണ് സഹനിര്‍മാതാക്കള്‍.
ചിത്രത്തിലെ ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എ.ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ‘യെന്നൈ ഇഴുക്കതടി’ എന്ന ഗാനമാണ് പ്രേക്ഷക പ്രീതി നേടിയത്. എ.ആര് റഹ്മാനും ഗാനം ആലപിച്ച ദീയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയം രവിയും നിത്യ മേനനുമെല്ലാം എത്തുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിവേകാണ് വരികളെഴുതിയിരിക്കുന്നത്. സര്‍ക്കസിന്റെ പശ്ചാത്തലത്തില്‍ നൂല്‍പ്പാവ രൂപത്തില്‍ നില്ക്കുന്ന ഡാന്‍സേഴ്സിനൊപ്പം ആട്ടവും പാട്ടുമായാണ് താരങ്ങളെത്തുന്നത്. ഗാനത്തിലെ ഹൂക്ക് സ്റ്റെപ്പും വരികളുമാണ് പ്രേക്ഷകരെ ആകർഷിച്ചത്.
ജയം രവിയും ഒരു കരിയർ ബ്രേക്കിന് ശേഷം എത്തുന്ന ചിത്രം എന്ന പ്രത്യേകത കാതലിക്ക നേരമില്ലൈ എന്ന പുത്തൻ ചിത്രത്തിനുണ്ട്. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ കാതലിക്കാ നേരമില്ലൈ ചിത്രത്തിലാണ് ജയം രവി ആരാധകരുടെ പ്രതീക്ഷ. അതേസമയം ദേശീയ പുരസ്കാരം നേടിയ ‘തിരുച്ചിത്രമ്പല’ത്തിന് ശേഷം നിത്യ മേനന് തമിഴ് സ്ക്രീനുകളിലെത്തുന്ന ചിത്രമായിരിക്കും ഇത്.
ജയം രവി നായകനായ ചിതമായി ഒടുവില്‍ എത്തിയത് ബ്രദറായിരുന്നു. ജയം രവി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു. ബ്രദര്‍. ബ്രദറിന്റെ പ്രധാന പ്രമേയം സഹോദരി- സഹോദര ബന്ധമാണെന്ന് ജയം രവി വെളിപ്പെടുത്തിയിരുന്നു. സഹോദരിയായി ഭൂമികയാണ് ബ്രദറില്‍ ഉണ്ടാകുക. സഹോദരിയായ റോജയോടുള്ള ബന്ധമാണ് ചിത്രത്തില്‍ തനിക്ക് ഭൂമികയോട് അനുഭവപ്പെട്ടത്. തന്റെ കാഴ്ചപ്പാടില്‍ ഒരു മാറ്റം വരുത്തുന്ന സഹോദരിയാണ് ഭൂമികയുടേത്. നിയമ വിദ്യാര്‍ഥിയായിട്ടാണ് ബ്രദറില്‍ നായകനായ താൻ വേഷമിടുന്നത് എന്നും ജയം രവി പറയുകയും ചെയ്തിരുന്നു. ചിത്രം വലിയ ഒരു വിജയമായില്ല.